2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

രേവതി നക്ഷത്രം

REVATHI NAKSHATHRAPHALAM
മീനം നക്ഷത്രരാശിയിലെ സീറ്റ (ζ) എന്ന നക്ഷത്രമാണ് രേവതി. ഇത് ഹിന്ദു ജ്യോതിശാസ്ത്രത്തിലെ ഇരുപത്തി ഏഴാമത്തെ നക്ഷത്രമാണ്.ജന്മ നക്ഷത്രങ്ങളിലെ അവസാനത്തെ നക്ഷത്രമായ രേവതി നക്ഷത്രത്തിൽ ജനിക്കുന്നവർ ബലവാന്മാരും മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടുന്നവരുമായിരിക്കും. ഇവർ കരുണയുള്ളവരും സൗഹൃതങ്ങൾക്ക്‌ വിലകൽപ്പിക്കുന്നവരും നേതൃത്വഗുണമുള്ളവരും ആയിരിക്കും. ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ പഠനത്തിലും കലാ-സാഹിത്യം, ഗവേഷണങ്ങൾ തുടങ്ങിയ പ്രവർത്തി മേഖലകളിലും ശോഭിക്കും,ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും വിദ്യാഭ്യാസപരമായി ഉയര്‍ച്ചയിലെത്താന്‍ കഴിയുന്നു. അതുപോലെ ആദ്ധ്യാത്മിക ചിന്തയും ഇവരില്‍ മുന്നിട്ടുനില്‍ക്കും.ബുദ്ധിപരമായും യുക്തിപരമായും ഉള്ള പ്രവര്‍ത്തനം, പരാശ്രയം കൂടാതെയുള്ള ജീവിതം, ധൈര്യം, ആരോഗ്യം  ഓര്‍മശക്തി, അറിവുസമ്പാദിക്കുന്നതില്‍ താല്‍പര്യം,മന:ശുദ്ധി  തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്‌.രഹസ്യം സൂക്ഷിക്കുക ഇവരെ സംബന്ധിച്ച്‌ ശ്രമകരമാണ്‌. അതുപോലെ ആരെയും ഇവര്‍ കണ്ണുമടച്ച്‌ വിശ്വസിക്കുകയുമില്ല.ആരേയും എതിര്‍ക്കണമെന്ന്‌ ആഗ്രഹം ഉണ്ടായിരിക്കുകയില്ല. അതുപോലെ ആരെയും വകവെക്കാറുമില്ല. ചിലര്‍ക്ക്‌ സന്മാര്‍ഗ്ഗജീവിതത്തില്‍നിന്നും വ്യതിചലിക്കുന്ന സ്വഭാവം കാണും. 
ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പതിവ്രതകളും ആചാരാനുഷ്ഠാനതല്‍പരകളുമായിരിക്കും.
പ്രതികൂല നക്ഷത്രങ്ങള്‍ = ഭരണി, രോഹിണി, തിരുവാതിര, ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മൂന്നു പാദം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ = ശുക്രന്‍, ചന്ദ്രന്‍, രാഹു എന്നീ ദശകങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. രേവതി, ആയില്യം, കേട്ട നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റു പൂജാദികര്‍മങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളാണ്‌ ഇവര്‍ അനുഷ്ഠിക്കേണ്ടത്‌. രാശ്യാധിപനായ വ്യാഴത്തെയും പ്രീതിപ്പെടുത്തുന്നത്‌ ഉത്തമമാണ്‌. വിഷ്ണുഭജനം, ശ്രീകൃഷ്ണഭജനം, വിഷ്ണുസഹസ്രനാമജപം, ഭാഗവതപാരായണം തുടങ്ങിയവ അനുഷ്ഠിക്കാവുന്നതാണ്‌. ബുധനാഴ്ചയും രേവതിയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുക. 

മഞ്ഞ, പച്ച തുടങ്ങിയവ അനുകൂല നിറങ്ങള്‍.

{നക്ഷത്രങ്ങള്‍ സ്വയം ജ്വലിക്കുന്നവയാണ്.അവയില്‍ നിന്നും ധാരാളം ഊര്‍ജ്ജം പ്രവഹിക്കുന്നുണ്ട് .ചില പ്രത്യേക ഇനത്തില്‍ പെട്ട മരങ്ങള്‍ ഈ ഊര്‍ജ്ജത്തെ  സ്വാംശീകരിക്കുന്നു .എല്ലാ വൃക്ഷങ്ങള്‍ക്കും ഇരുപത്തിയേഴു  നക്ഷത്രത്തില്‍ നിന്നുമുള്ള ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ കഴിവില്ല .ഓരോ നക്ഷത്രത്തില്‍ നിന്നും പ്രവഹിക്കുന്ന ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ ഓരോ പ്രത്യേക തരം മരങ്ങള്‍ ഭൂമിയില്‍ ഉണ്ട് .ഈ ഊര്‍ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്‍റെ ചേതനകളെ സ്വാധീനിക്കാന്‍ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു .അവ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും ,ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു .ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനു വേണ്ടി മഹത്തായ സേവനങ്ങള്‍ ചെയ്യുന്നു.} 

രേവതി നക്ഷത്രക്കരുടെ ജന്മവൃക്ഷം-ഇരിപ്പ, 
Leaves of Madhuca longifolia, Umaria district, MP, India.jpg
മധുരമുള്ള പൂക്കൾ ഉള്ള ഒരു ചെടിയാണ്‌ ഇലിപ്പ. വളരെയധികം ഔഷധഗുണമുള്ള ഈ സസ്യം ആയുർ‌വേദത്തിലും നാട്ടുവൈദ്യത്തിലും ഉപയോഗിച്ചു വരുന്നു. അഷ്ടാംഗഹൃദയത്തിൽ ഇരിപ്പ എന്നും പേരു നൽകിയിരിക്കന്നു.

ക്ഷത്ര മൃഗം-പിടിയാന 
പിടിയാന എന്നതിനായുള്ള ഇമേജ് ഫലം 
പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. 
പെൺ വർഗ്ഗത്തിലുള്ള ആനയെയാണ് പിടിയാന്യെന്നു പറയുക

പക്ഷി-മയില്‍, 
Peacock.detail.arp.750pix.jpg 
പക്ഷി ജാതിയിൽപ്പെടുന്ന കോഴികളുടെ കുടുംബത്തിൽപ്പെട്ടവയാണ്മയിലുകൾ (ഇംഗ്ലീഷ്: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും(peacock) പെൺമയിലിനും(peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യൻ) ആഫ്രിക്കയിലുമാണ്കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറീയാൻ ഇതിനാകും

ഗണം-ദേവം, 
അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്രങ്ങളായി അറിയപ്പെടുന്നവരും വിശേഷമായ ഈശ്വരചൈതന്യത്താൽ അനുഗൃഹീതരുമായ അഭൗമ (ജന)വിഭാഗത്തെയാണ് ഹിന്ദു പുരാണങ്ങളിൽ ദേവന്മാർ എന്ന് വിശേഷിപ്പിക്കുന്നത്. പ്രീണിപ്പിക്കുന്നവർ എന്നോ തേജസ്സുള്ളവർ എന്നോ ദേവന്മാർക്ക് അർത്ഥം കല്പിക്കാം.

യോനി-സ്ത്രീ, 
പ്രായപൂർത്തിയായ പെൺ ലിംഗത്തിൽപെട്ട മനുഷ്യ വ്യക്തികളെയാണ് പൊതുവായി സ്ത്രീകൾ എന്നു പറയുന്നത്.  

ഭൂതം-ആകാശം.

നക്ഷത്രദേവത പൂഷാവാണ്‌.

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

K.P.SREEVASTHAV
PADOOR ASTROLOGER
09447320192

2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ഉത്രട്ടാതി നക്ഷത്രം

UTHRATTATHI NAKSHATHRAPHALAM

നക്ഷത്രനാമങ്ങളിൽ26-‌ാമത്തേതായി പരിഗണിക്കപ്പെടുന്നു ഉത്രട്ടാതി. ഉത്തരഭാദ്രപദം (ദേവനാഗരി: उत्तरभाद्रपदा) എന്നും അറിയപ്പെടുന്ന ഈ നക്ഷത്രം പൂർണ്ണമായും മീനം രാശിയിൽഉൾപ്പെടുന്നു. ഗാമ പെഗാസി, ആൽഫാ ആന്ദ്രൊമീഡിയ എന്നീ നക്ഷത്രങ്ങളാണ് ഉത്രട്ടാതിയിൽ ഉൾപ്പെടുന്നത്. “ഉത്രട്ടാതി കട്ടിൽക്കാലുപോലെ” എന്നാണ് നക്ഷത്രനിരീക്ഷണം നടത്തുന്നവർക്ക് ഈ സ്ഥാനം തിരിച്ചറിയാനുള്ള അടയാളം. കട്ടിലിന്റെ രണ്ടു കാലുകൾ പൊലെയോ ഇരട്ടത്തലയുള്ള ആളായോ ഇരട്ടക്കുട്ടികളായോ ഉത്രട്ടാതിയുടെ രൂപം സങ്കൽ‌പ്പിക്കാറുണ്ട്.
ഉത്രട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവൻ  നല്ലവണ്ണം സംസാരിക്കുന്നവായും സുഖവും നല്ല സന്താനങ്ങളും ഉള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും ധർമ്മിഷ്ഠനായും നല്ല വിനയമുള്ളവനായും പിശുക്കും ഭോഗസുഖവും നല്ല ഗുണങ്ങളും ശാസ്ത്രങ്ങളിൽ അറിവും ഉള്ളവനായും ഭവിക്കും.ഇവര്‍ ഈശ്വരവിശ്വാസികളും ആത്മീയവാദികളും മധുരമായും മൃദുവായും സംസാരിക്കുന്നവരുമായിരിക്കും. ആകര്‍ഷകത്വം, നിഷ്കളങ്കപ്രകൃതം, പരോപകാരതാല്‍പര്യം തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ ഇവര്‍ക്കു കഴിവുണ്ട്‌. 
ആത്മനിയന്ത്രണശക്തിയുള്ള ഇവരുടെ മനസ്സിലിരുപ്പ്‌ മറ്റുള്ളവര്‍ക്ക്‌ പെട്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയില്ല. ക്ലേശിക്കുന്നവരെ സഹായിക്കുന്ന മനസ്സും ഇവര്‍ക്കുണ്ട്‌. ശാസ്ത്രജ്ഞാനം, ധര്‍മിഷ്ഠത, സത്യസന്ധത, ദയാദാക്ഷിണ്യങ്ങള്‍ എന്നിവ ഇവരുടെ ഗുണങ്ങളാണ്‌.സ്വയം പ്രവര്‍ത്തിക്കാതെ മറ്റുള്ളവരെക്കൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുവാനാണ്‌ ഇവര്‍ ശ്രമിക്കാറ്‌. ഇവര്‍ വലിയ ധൈര്യശാലികളാണെന്നും പറയുവാന്‍ കഴിയുകയില്ല. അലപ്മായ ആലസ്യവും ഇവര്‍ക്കുണ്ടായിരിക്കും. 
ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ കുടുംബജീവിതം സുഖപ്രദമായിരിക്കും. നല്ല പെരുമാറ്റവും സ്വഭാവവും ഇവരുടെ ഗുണങ്ങളാണ്‌.

പ്രതികൂല നക്ഷത്രങ്ങള്‍ = അശ്വതി, കാര്‍ത്തിക, മകയിരം, ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മൂന്നു പാദങ്ങള്‍.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശകളില്‍ ഇവര്‍ ഗ്രഹദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. 
ഉത്തൃട്ടാതി, പൂയം, അനിഴം നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റുപൂജാദികര്‍മങ്ങളഉം ചെയ്യുക. 
നക്ഷത്രനാഥനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ശനിയാഴ്ച വ്രതം, ജന്മനക്ഷത്രംതോറും ശനീശ്വരപൂജ, അന്നദാനം തുടങ്ങിയവ നടത്തുക. ശനിയും ഉത്തൃട്ടാതിയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുക. 
രാശിനാഥനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. വിഷ്ണുസഹസ്രനാമജപം, വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുപൂജ തുടങ്ങിയവ നടത്താവുന്നതാണ്‌.

{നക്ഷത്രങ്ങള്‍ സ്വയം ജ്വലിക്കുന്നവയാണ്.അവയില്‍ നിന്നും ധാരാളം ഊര്‍ജ്ജം പ്രവഹിക്കുന്നുണ്ട് .ചില പ്രത്യേക ഇനത്തില്‍ പെട്ട മരങ്ങള്‍ ഈ ഊര്‍ജ്ജത്തെ  സ്വാംശീകരിക്കുന്നു .എല്ലാ വൃക്ഷങ്ങള്‍ക്കും ഇരുപത്തിയേഴു  നക്ഷത്രത്തില്‍ നിന്നുമുള്ള ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ കഴിവില്ല .ഓരോ നക്ഷത്രത്തില്‍ നിന്നും പ്രവഹിക്കുന്ന ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ ഓരോ പ്രത്യേക തരം മരങ്ങള്‍ ഭൂമിയില്‍ ഉണ്ട് .ഈ ഊര്‍ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്‍റെ ചേതനകളെ സ്വാധീനിക്കാന്‍ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു .അവ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും ,ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു .ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനു വേണ്ടി മഹത്തായ സേവനങ്ങള്‍ ചെയ്യുന്നു.}

വൃക്ഷം-കരിമ്പന, 

ദക്ഷിണേഷ്യയിൽ ധാരാളമായി കാണപ്പെടുന്ന ഒറ്റത്തടിവൃക്ഷമാണ് കരിമ്പന. ശാസ്ത്രീയനാമം Borassus flabellifer . ഇത് പനവർഗത്തിൽ പെടുന്നു. ഇതിന്റെ തടിക്ക് സാമാന്യേന കറുപ്പുനിറമാണ്. നല്ല ഉയരത്തിൽ വളരാറുണ്ട്.
{വളരെ അടുത്തടുത്ത് തിങ്ങിനിൽക്കുന്ന ഇതിന്റെ പട്ടകൾ കാറ്റിൽ തമ്മിലുരഞ്ഞ് ഏകാന്തതകളിൽ ഭയം ജനിപ്പിക്കുന്ന സ്വരം ഉണ്ടാക്കാറുണ്ട്. അതുകൊണ്ടാകാം കേരളത്തിലെ മിത്തുകളിൽ കരിമ്പനകൾ യക്ഷികളുടെ ആവസസ്ഥാനങ്ങളാണ്‌. }

നക്ഷത്ര മൃഗം-പശു, 
പശു എന്നതിനായുള്ള ഇമേജ് ഫലം
മനുഷ്യർ പാലിനു് വേണ്ടി പശുവിനെ വളർത്തുന്നു. മനുഷ്യരുമായി വളരെ ഇണങ്ങുന്ന, പൊതുവെ ശാന്തപ്രകൃതികളായ മൃഗങ്ങളാണ്‌ ഇവ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശു ഒരു പുണ്യ മൃഗമായി കണക്കാക്കപ്പെടുന്നു. കൊമ്പുകൾ ഉള്ള ഇവ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളാണ്‌. തികഞ്ഞ സസ്യാഹാരികളുമാണ്‌. അയവെട്ടുന്ന മൃഗമാണ്‌ ഇത്‌. 

പക്ഷി-മയില്‍,
Peacock.detail.arp.750pix.jpg
പക്ഷി ജാതിയിൽപ്പെടുന്ന കോഴികളുടെ കുടുംബത്തിൽപ്പെട്ടവയാണ്മയിലുകൾ (ഇംഗ്ലീഷ്: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും(peacock) പെൺമയിലിനും(peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യൻ) ആഫ്രിക്കയിലുമാണ്കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറീയാൻ ഇതിനാകും

ഗണം-മാനുഷം
ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ.ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്‌. പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ് കുടുംബത്തിൽ പെടുന്നു. . ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽമസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ്‌ ഇവ. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു.സംസ്കൃതപദമായ മനുവിൽ നിന്നാണ് മനുഷ്യൻ എന്ന മലയാളപദം ഉണ്ടായത്.മനനം ചെയ്യാൻ കഴിവുള്ളയാൾ എന്നർത്ഥത്തിലും മനുഷ്യൻ എന്ന വാക്കിനെ പരിഗണിച്ചു വരുന്നു.

യോനി-സ്ത്രീ, 
പ്രായപൂർത്തിയായ പെൺ ലിംഗത്തിൽപെട്ട മനുഷ്യ വ്യക്തികളെയാണ് പൊതുവായി സ്ത്രീകൾ എന്നു പറയുന്നത്. 

ഭൂതം-ആകാശം.

നക്ഷത്രദേവത: അഹിര്‍ബുധ്നി 

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

K.P.SREEVASTHAV
PADOOR ASTROLOGER
09447320192

പൂരോരുട്ടാതി നക്ഷത്രം

POORORUTTATHI NAKSHATHRAPHALAM 

പൂരോരുട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവൻ സ്ത്രീകൾക്ക് ഇഷ്ടനായും സുഭഗനായും ഇടവിട്ടു സുഖദുഃഖങ്ങൾ അനുഭവിക്കുന്നവനായും ഭോഗസുഖം ഉള്ളവനായും രാജാവിങ്കൽ നിന്നു ലഭിയ്ക്കപ്പെട്ട സമ്പത്തോടുകൂടിയവനായും ദുഷ്ടനായും വിവാദത്തിൽ ജയിക്കുന്നവനായും ദീർഘായുസ്സനുഭവിക്കുന്നവനായും ഭവിക്കും.
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍, നീതിനിഷ്ഠ, പൗരുഷം എന്നിവയോടുകൂടിയവരായിരിക്കും.സ്ഥിരമായ പ്രയത്നം, അഭിപ്രായസ്ഥിരത എന്നിവയും ഇവരുടെ പ്രത്യേകതകളാണ്‌. ഏതു രംഗത്തും ഇവര്‍ ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. പാരമ്പര്യരീതികള്‍, നിയമങ്ങള്‍ എന്നിവ പിന്‍തുടരാനും അനുസരിക്കാനുമാണ്‌ ഇവര്‍ക്കിഷ്ടം. ഹൃദയവിശാലതയും മറ്റുള്ളവരുടെ ഇഷ്ടമറിഞ്ഞു പൊരുമാറാനുമുള്ള കഴിവും ഇവര്‍ക്കുണ്ട്‌. തനിക്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ ഇവര്‍കാര്യങ്ങള്‍ ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മാത്രമേ എന്തും പ്രവര്‍ത്തിക്കുകയൂള്ളു. ആത്മീയമായ ഉള്‍ക്കാഴ്ച ഇവരുടെ പ്രത്യേകതയാണ്‌. പൊതുവെ ആരോഗ്യവും ദീര്‍ഘായുസ്സും ഉള്ള ഇവര്‍ ഔദ്യോഗികരംഗത്തും ഉയര്‍ച്ച പ്രാപിക്കുന്നു.എന്തെങ്കിലും തരത്തിലുള്ള മനോദുരിതം പലപ്പോഴും ഇവര്‍ക്കുണ്ടായിക്കൊണ്ടിരിക്കും. 

ഈ നക്ഷത്രത്തില്‍ ജനച്ച സ്ത്രീകള്‍ക്ക്‌ ഉന്നത നിലയിലുള്ള ഭര്‍ത്തൃലബ്ധി, സന്താനസുഖം, സര്‍ക്കാര്‍ജോലി എന്നിവ ലഭിക്കാം

പ്രതികൂല നക്ഷത്രങ്ങള്‍= രേവതി,ഭരണി, രോഹിണി, 
പൂരുരുട്ടാതി (കുംഭക്കൂര്‍) =ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപാദവും, 
പൂരുരുട്ടാതി അന്ത്യപദത്തിന്‌ = ചിത്തിര അവസാനപാദം, ചോതി, വിശാഖം ആദ്യമൂന്നു പാദങ്ങള്‍ എന്നിവയും പ്രതികൂലമാണ്‌.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ ഇവര്‍ ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. 
പൂരുരുട്ടാതി, പുണര്‍തം, വിശാഖം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റു പൂജാദി ശുഭകര്‍മങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ നിത്യവും അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. ജന്മനക്ഷത്രം തോറും വിഷ്ണുപൂജ, പതിവായി വിഷ്ണുസഹസ്രനാമജപം തുടങ്ങിയവ അനുഷ്ഠിക്കുന്നത്‌ ഉത്തമമാണ്‌. പൂരുരുട്ടാതിയും വ്യാഴാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കണം. 
കുംഭക്കൂര്‍ =രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും.}

{നക്ഷത്രങ്ങള്‍ സ്വയം ജ്വലിക്കുന്നവയാണ്.അവയില്‍ നിന്നും ധാരാളം ഊര്‍ജ്ജം പ്രവഹിക്കുന്നുണ്ട് .ചില പ്രത്യേക ഇനത്തില്‍ പെട്ട മരങ്ങള്‍ ഈ ഊര്‍ജ്ജത്തെ  സ്വാംശീകരിക്കുന്നു .എല്ലാ വൃക്ഷങ്ങള്‍ക്കും ഇരുപത്തിയേഴു  നക്ഷത്രത്തില്‍ നിന്നുമുള്ള ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ കഴിവില്ല .ഓരോ നക്ഷത്രത്തില്‍ നിന്നും പ്രവഹിക്കുന്ന ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ ഓരോ പ്രത്യേക തരം മരങ്ങള്‍ ഭൂമിയില്‍ ഉണ്ട് .ഈ ഊര്‍ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്‍റെ ചേതനകളെ സ്വാധീനിക്കാന്‍ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു .അവ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും ,ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു .ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനു വേണ്ടി മഹത്തായ സേവനങ്ങള്‍ ചെയ്യുന്നു.}

വൃക്ഷം-തേന്മാവ്‌,

ഒരിനം മാവ്‌ (വളരെ മധുരമായ മാമ്പഴം ഉണ്ടാക്കുന്നത്‌, വരിക്കമാവ്‌)
പഴ രാജന്‍ എന്നറിയപ്പെടുന്നു .ഇതിന്‍റെ വിത്തും ഇലയും പുഷ്പ്പവും ഔഷധ ഗുണമുള്ളതാണ് .ഇല കത്തിച്ചു പുകകൊള്ളുന്നത് തൊണ്ട വേദനക്ക് നല്ലതാണ് .ഇലയുടെ ഞെരമ്പ് ഭസ്മമാക്കി അരിമ്പാറ കളയാന്‍ ഉപയോഗിക്കുന്നു .മാങ്ങയണ്ടി പരിപ്പ് പ്രമേഹത്തിന് ഉത്തമമാണ് .മാവിന്‍റെ പശ ചെറു നാരങ്ങയോ എണ്ണയോ കൂട്ടി ചാലിച്ചത് ചൊറി,ചിരങ്ങ്എന്നിവയ്ക്ക് ഗുണ പ്രദമാണ്.

നക്ഷത്രമൃഗം- നരന്‍, 
നരൻ =മനുഷ്യൻ

 പക്ഷി-മയില്‍
Peacock.detail.arp.750pix.jpg
പക്ഷി ജാതിയിൽപ്പെടുന്ന കോഴികളുടെ കുടുംബത്തിൽപ്പെട്ടവയാണ്മയിലുകൾ (ഇംഗ്ലീഷ്: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും(peacock) പെൺമയിലിനും(peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യൻ) ആഫ്രിക്കയിലുമാണ്കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറീയാൻ ഇതിനാകും

ഗണം- മാനുഷം, 
ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ.ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്‌. പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ് കുടുംബത്തിൽ പെടുന്നു. . ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽമസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ്‌ ഇവ. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു.സംസ്കൃതപദമായ മനുവിൽ നിന്നാണ് മനുഷ്യൻ എന്ന മലയാളപദം ഉണ്ടായത്.മനനം ചെയ്യാൻ കഴിവുള്ളയാൾ എന്നർത്ഥത്തിലും മനുഷ്യൻ എന്ന വാക്കിനെ പരിഗണിച്ചു വരുന്നു.

യോനി-പുരുഷം
മനുഷ്യരിൽ പ്രായപൂർ‌ത്തിയെത്തിയ ആൺ‌ജാതി പൊതുവേ പുരുഷൻ‌ എന്നറിയപ്പെടുന്നു

ഭൂതം- ആകാശം.

നക്ഷത്രത്തിന്റെ ദേവത അജൈകപാദ്‌ 

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

മഞ്ഞ, കറുപ്പ്‌, കടും നീല എന്നിവ അനുകൂല നിറങ്ങള്‍.

K.P.SREEVASTHAV
PADOOR ASTROLOGER
09447320192

2014, ഒക്‌ടോബർ 1, ബുധനാഴ്‌ച

ചതയംനക്ഷത്രം

CHATHAYAM NAKSHATHRA PHALAM

കുംഭം രാശിയിലെ ഗാമ അക്വാറി എന്ന നക്ഷത്രമാണ് ചതയം. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്നഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിനാലാമത്തേതാണിത്. സംസ്കൃതത്തിൽ ഇത് ശതഭിഷ എന്നറിയപ്പെടുന്നു.ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സഹായം അഭ്യര്‍ത്ഥിച്ചു വരുന്നവരെ എന്തുവിലകൊടുത്തും സഹായിക്കാന്‍ ശ്രമിക്കുന്നു.ഇവര്‍ സ്വതന്ത്രചിന്താഗതിയുള്ളവരും സ്ഥിരമായി പ്രവര്‍ത്തിക്കുന്നവരും കുലീനതയുള്ളവരുമായിരിക്കും. പിതാവിനേക്കാള്‍ മാതാവിനോടായിരിക്കും ഇവര്‍ക്ക്‌ ആഭിമുഖ്യം കൂടുതല്‍. ആദര്‍ശങ്ങളെ മുറുകെപ്പിടിക്കുന്ന ഇവര്‍ ഔദാര്യശീലമുള്ളവരുമായിരിക്കും.സൗഹൃദങ്ങള്‍ക്ക്‌ ഇവര്‍ വലിയ വിലകല്‍പിക്കുകയും ചെയ്യാറുണ്ട്‌. പാരമ്പര്യം, പ്രാചീന ശാസ്ത്രങ്ങള്‍ എന്നിവയോട്‌ ഇവര്‍ക്ക്‌ ആഭിമുഖ്യം കൂടുതലായിരിക്കും. ആത്മീയമായ മനസസിനുടമകളുമായിരിക്കും ഇവര്‍. ആരോടും എന്തും തുറന്നു പറയുന്ന സ്വഭാവമാണ്‌ ഇവരുടേത്‌. അത്‌ ഇവര്‍ക്ക്‌ അനവധി ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ സഹജമായ കഴിവുള്ള ഇവര്‍ സാഹസികകര്‍മങ്ങളില്‍ ഏര്‍പ്പെടാനും മടിക്കാറില്ല  

ഈ നക്ഷത്രത്തില്‍ ജനക്കുന്ന സ്ത്രീകള്‍ക്ക്‌ ദാമ്പത്യജീവിതം ക്ലേശകരമായിരിക്കും.

പ്രതികൂല നക്ഷത്രങ്ങള്‍= ഉത്തൃട്ടാതി, അശ്വതി, കാര്‍ത്തിക, ഉത്രം മൂക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
ശനി, കേതു, സൂര്യന്‍ എന്നീ ദശകളില്‍ ഇവര്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. 
ചതയം, തിരുവാതിര, ചോതിനക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റ്‌ പൂജാദികാര്യങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കേണ്ടതാണ്‌. സര്‍പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക, കുടുംബത്തില്‍ സര്‍പക്കാവുകള്‍ പരിരക്ഷിക്കുക, അവിടെ കടമ്പുവൃക്ഷം വെച്ചുപിടിപ്പിക്കുക തുടങ്ങിയവയൊക്കെ ദോഷപരിഹാരകര്‍മങ്ങളാണ്‌. ചതയം നാളില്‍ രാഹുപൂജ നടത്തുന്നതും ഉത്തമം. 
രാശ്യാധിപനായ ശനിയെപ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ശാസ്താക്ഷേത്രദര്‍ശനവും, ശിവക്ഷേത്രദര്‍ശനവും നടത്തുക എന്നിവ  ചതയം നക്ഷത്രക്കാര്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്‌. ശനിയാഴ്ചയും  ചതയം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം ശനീശ്വരപൂജ നടത്തുന്നതും ഉത്തമമാണ്‌. 

{നക്ഷത്രങ്ങള്‍ സ്വയം ജ്വലിക്കുന്നവയാണ്.അവയില്‍ നിന്നും ധാരാളം ഊര്‍ജ്ജം പ്രവഹിക്കുന്നുണ്ട് .ചില പ്രത്യേക ഇനത്തില്‍ പെട്ട മരങ്ങള്‍ ഈ ഊര്‍ജ്ജത്തെ  സ്വാംശീകരിക്കുന്നു .എല്ലാ വൃക്ഷങ്ങള്‍ക്കും ഇരുപത്തിയേഴു  നക്ഷത്രത്തില്‍ നിന്നുമുള്ള ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ കഴിവില്ല .ഓരോ നക്ഷത്രത്തില്‍ നിന്നും പ്രവഹിക്കുന്ന ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ ഓരോ പ്രത്യേക തരം മരങ്ങള്‍ ഭൂമിയില്‍ ഉണ്ട് .ഈ ഊര്‍ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്‍റെ ചേതനകളെ സ്വാധീനിക്കാന്‍ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു .അവ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും ,ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു .ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനു വേണ്ടി മഹത്തായ സേവനങ്ങള്‍ ചെയ്യുന്നു.}

വൃക്ഷം- കടമ്പ്‌, 
Anthocephalus Cadamba flower.jpg
റൂബിയേസി (Rubiaceae) സസ്യകുടുംബത്തിൽ സിങ്കൊണോയ്ഡേ (Cinchonoidae) വിഭാഗത്തിൽ ഉൾപ്പെടുന്നു ഒരിനം ഇലപൊഴിയും മരമാണ് ആറ്റുതേക്ക് (ശാസ്ത്രനാമം: Neolamarckia cadamba). കദംബകടമ്പ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന് ഇതിനു പേരുണ്ടായത്. ഇന്ത്യശ്രീലങ്കമലയ എന്നിവിടങ്ങളിൽ ഇവ വളരുന്നു.

നക്ഷത്രമൃഗം- കുതിര, 

സസ്തനിയായ വളർത്തുമൃഗമാണ് കുതിര (ഇംഗ്ലീഷ്:Horse). സവാരി ചെയ്യുന്നതിനും, വണ്ടി വലിപ്പിക്കുന്നതിനുമായി മനുഷ്യൻ മൃഗങ്ങളെ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങളിൽ ഏറ്റവും വേഗത കൂടിയത് കുതിരയാണ്‌. ഇത് ഒറ്റക്കുളമ്പുള്ള മൃഗമാണ്‌.
കുതിക്കുന്നത് എന്ന് യോഗാർഥം
ഗണം-ആസുരം, 

യോനി- സ്ത്രീ, 
പ്രായപൂർത്തിയായ പെൺ ലിംഗത്തിൽപെട്ട മനുഷ്യ വ്യക്തികളെയാണ് പൊതുവായി സ്ത്രീകൾ എന്നു പറയുന്നത്. 

പക്ഷി-മയില്‍, 
Peacock.detail.arp.750pix.jpg
പക്ഷി ജാതിയിൽപ്പെടുന്ന കോഴികളുടെ കുടുംബത്തിൽപ്പെട്ടവയാണ്മയിലുകൾ (ഇംഗ്ലീഷ്: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും(peacock) പെൺമയിലിനും(peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യൻ) ആഫ്രിക്കയിലുമാണ്കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറീയാൻ ഇതിനാകും

ഭൂതം- ആകാശം.

നക്ഷത്രദേവത വരുണനാണ്‌

സമുദ്രത്തിന്റെയും ജലത്തിന്റെയും അധിപതിയായ ദേവനാണ്‌ ഹിന്ദു‍വിശ്വാസമനുസരിച്ച് വരുണൻ. പശ്ചിമദിൿപാലകനും വരുണനാണ്‌. പ്രജാപതി കാശ്യപനും അദിതിക്കും പിറന്ന ദ്വാദശാദിത്യന്മാരിൽ ഒരാളാണ്‌ വരുണൻ. വരുണന്റെ അനേകം ഭാര്യമാരെയും സന്താനങ്ങളെയും കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. പ്രചേതസ്സ്, പാശി, യാദസാംപതി എന്നിങ്ങനെയാണ്‌ അമരകോശത്തിൽ വരുണന്റെ പര്യായങ്ങൾ.

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

കറുത്ത വസ്ത്രങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.

കെ.പി.ശ്രീവാസ്തവ്
പാടൂർ ജ്യോത്സ്യൻ
09447320192