2014 സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

മൂലം നക്ഷത്രം



MOOLAM NAKSHATHRAPHALAM

      മൂലം നക്ഷത്രക്കാര്‍ക്ക് ധര്‍മ്മനിഷ്ഠ, അഭിമാനം, സൗമ്യപ്രകൃതി, വളരെ ധനം എന്നിവയുണ്ടാകും.സമ്പത്തും ബഹുമാന്യതയും നേടുന്ന ഇവര്‍ നായകസ്ഥാനത്ത് എത്തിപ്പെടും.ഇവര്‍ സൗമ്യമായും ശാന്തമായും പെരുമാറുമെങ്കിലും ചിലപ്പോള്‍ അസ്ഥിരചിത്തരുമായിരിക്കും. സുഖലോലുപത, വ്യയശീലം, സ്വതന്ത്രബുദ്ധി, കര്‍മകുശലത തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. സമാധാനപ്രിയരായ ഇവര്‍ ആത്മീയമായ തലത്തില്‍ ചിന്തിക്കുന്നവരും ആയിരിക്കും. സത്യധര്‍മാദികളില്‍ നിഷ്ഠ, ദൈവവിശ്വാസം, പരോപകാരതാല്‍പര്യം, ഭൂതദയ തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌.  ഗൗരവക്കാരായിരിക്കെതന്നെ അന്യരെ പരിഹസിക്കുകയും, കഴിവും അസാമാന്യ സ്വതന്ത്ര ബുദ്ധി പ്രകടിപ്പിക്കുന്നവരാണിവർ. ധനികരായി മാറും. ലോകോപകാരികളാണെങ്കിലും ഇവരുടെ ജീവിതത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. ലക്ഷ്യബോധമുള്ളതിനാല്‍ പുതിയ പ്രസ്ഥാനങ്ങളും പ്രവര്‍തനങ്ങളും തുടങ്ങുന്നതിന് അതീവസമര്‍ത്ഥരാണ്. ആരംഭിച്ച സംഗതികളെല്ലാം നിലനിര്‍ത്തണമെന്ന് കരുതി പ്രവര്‍ത്തിക്കും. സ്വന്തം സുരക്ഷപോലും നോക്കാതെ ധീരമായി പ്രവര്‍ത്തിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 
പുറമേ, അഹംഭാവിയെന്ന്‍ തോന്നുമെങ്കിലും വാസ്തവത്തില്‍ നല്ലവരും ഉദാരമതികളും ആയിരിക്കും. എന്നാല്‍, ചില നേരങ്ങളിലെ ഹിംസാശീലവും നന്ദിയില്ലായ്മയും പ്രധാന ന്യൂനതയുമാണ്.
തന്റേടവും നേതൃത്വഗുണവുമുള്ള ഇവര്‍ ദൃഢനിശ്ചയത്തോടെ ജീവിതത്തില്‍ മുന്നേറുന്നു. മതപരമായ അനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ നിര്‍വഹിക്കാനും നിയമാനുസാരിയായി ജീവിക്കാനുമാണ്‌ ഇവര്‍ക്ക്‌ താല്‍പര്യം. പിതാവില്‍നിന്ന്‌ ഇവര്‍ക്ക്‌ വലുതായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ചിലപ്പോള്‍ ഇവര്‍ക്ക്‌ ആരോഗ്യപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. 

പ്രതികൂല നക്ഷത്രങ്ങള്‍-ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, 
                                       പുണര്‍തം അവസാന പാദം, പൂയം, ആയില്യം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. മൂലം, അശ്വതി, മകം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റു പുണ്യകര്‍മങ്ങളും നടത്തണം. ഇവര്‍ പതിവായി ഗണപതിയെ ഭജിക്കുന്നതും മൂലം നക്ഷത്രം തോറും ഗണപതിഹോമവും നടത്തുന്നതും ഉത്തമമാണ്‌. കേതുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും പതിവായി അനുഷ്ഠിക്കണം. രാശ്യാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. മൂലം നക്ഷത്രവും വ്യാഴാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം വിഷ്ണുക്ഷേത്രദര്‍ശനം നടത്തുന്നത്‌ ഉത്തമമാണ്‌. പതിവായി വിഷ്ണുസഹസ്രനാമജപവും അഭികാമ്യം. 

ചുവപ്പ്‌, മഞ്ഞ എന്നീ നിറങ്ങള്‍ അനുകൂലം.

നക്ഷത്രമൃഗം - ശ്വാവ്‌, 
YellowLabradorLooking new.jpg
ചെന്നായയുടെ ഉപജാതിയും(Subspeciesസസ്തനികളിലെകാനിഡെ കുടുംബത്തിലെയും കാർണിവോറഓർഡറിലെയും അംഗങ്ങളുമാണ്‌ നായ്ക്കൾ. ഇവ മനുഷ്യനുമായി വളരെയേറെ ഇണങ്ങുന്നു.

വൃക്ഷം - പയിന, 

ഗണം - അസുരം, 

{ ബ്രഹ്മാവിന്റെ പൌത്രനും മരീചിയുടെ പുത്രനുമായ കശ്യപനു ദക്ഷപ്രജാപതിയുടെ പുത്രിയായ ദിതിയിലുണ്ടായ പുത്രന്മാരാണ് അസുരന്മാർ. }

യോനി - പുരുഷം, 
മനുഷ്യരിൽ‌ പ്രായപൂർ‌ത്തിയെത്തിയ ആൺ‌ജാതി പൊതുവേ പുരുഷൻ‌ എന്നറിയപ്പെടുന്നു.}

പക്ഷി - കോഴി, 
കോഴി എന്നതിനായുള്ള ഇമേജ് ഫലം
പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായഫാസിയാനിനയിലെ ഒരിനമാണ് കോഴിഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ.}

ഭൂതം - വായു.

 നക്ഷത്രദേവത നിര്യതിയാണ്‌.

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതു  ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.



K.P.SREEVASTHAV
PADOOR ASTROLOGER
09447320192

2014 സെപ്റ്റംബർ 21, ഞായറാഴ്‌ച

തൃക്കേട്ട നക്ഷത്രം

 

THRIKKETTA NAKSHATHRAPHALAM

വൃശ്ചികരാശിയിലെ ഏറ്റവും ദീപ്തിയേറിയ നക്ഷത്രമാണ്തൃക്കേട്ട (ഇംഗ്ലീഷ്Antaresഅന്റാറെസ്). α- സ്കോർപ്പി എന്നും അറിയപ്പെടുന്നു. ജ്യോതിഷമനുസരിച്ചുള്ള 27 നക്ഷത്രങ്ങളിൽ 18-ത്തേതാണിത്. 
ചൊവ്വാ ഗ്രഹത്തോടു സമാനമോ കിടപിടിക്കുന്നതോ എന്നർത്ഥം വരുന്ന ഗ്രീക്കുപദത്തിൽ നിന്നാണ് അന്റെറീസ് എന്ന പദത്തിന്റെ നിഷ്പത്തി. ചുവന്ന നിറവും ദീപ്തിയും തൃക്കേട്ട നക്ഷത്രത്തിനുള്ളതാണ് ഈ പേരിനാധാരം. സൂര്യന്റെ ഏകദേശം 400 മടങ്ങ് വ്യാസവും പതിനായിരത്തോളം മടങ്ങ് ദീപ്തിയുമുള്ള ഈ നക്ഷത്രം ഭൂമിയിൽനിന്ന് ഏകദേശം 604 പ്രകാശവർഷം അകലെയായി സ്ഥിതിചെയ്യുന്നു. ജൂൺഅവസാനം മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിൽ നഗ്നനേത്രങ്ങളാൽ വളരെ വ്യക്തമായി ഈ നക്ഷത്രത്തെ കാണാൻ കഴിയും. രേഖാംശ നിർണയനത്തിനായി നാവികർ തൃക്കേട്ടയെ ആശ്രയിക്കാറുണ്ട്. പല പ്രാചീനമതങ്ങളും ഈ നക്ഷത്രത്തിന് സുപ്രധാനമായൊരു സ്ഥാനം നൽകിയിരുന്നു.

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പ്രവര്‍ത്തനനിരതരും, പ്രവര്‍ത്തനങ്ങളില്‍ ബുദ്ധികൂര്‍മ്മത പ്രകടിപ്പിക്കുന്നവരുമായിരിക്കും. ഗൂഢശാസ്ത്രങ്ങളില്‍ താല്‍പര്യമുള്ള ഇവര്‍ കാര്യങ്ങളുടെ അടിത്തട്ടുവരെ അന്വേഷിക്കുന്ന പ്രകൃതിക്കാരാണ്
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ധര്‍മ്മനിഷ്ഠ, സംതൃപ്തി, ശീലഗുണം, വലിയ കോപം എന്നിവ ഉണ്ടായിരിക്കും. പുറമെ മനോബലം പ്രകടിപ്പിക്കുമെങ്കിലും ഇവര്‍ ചഞ്ചലചിത്തരും, ഭീരുക്കളുമായിരിക്കും. ഭാഗ്യം പിന്നോക്കം ആകയാല്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. കോപശീലവും വളഞ്ഞവഴികളും മനസ്സില്‍ നിന്നും നീക്കിയാല്‍ ഗുണകരമാകും. കൗശലവും ബുദ്ധിയും വിദ്യാഭ്യാസവും ഉണ്ടാകുകയും സര്‍ക്കാര്‍ ജോലിയോഗഭംഗവും ഇല്ലെങ്കില്‍ ഇവര്‍ക്ക്‌ സര്‍ക്കാര്‍ തലത്തില്‍ ജോലി ലഭിക്കും. 

ഇവര്‍ സ്വഗൃഹവും ദേശവും വിട്ടു താമസിക്കുന്നവരാണ്‌. സന്താനങ്ങളില്‍നിന്ന്‌ ഇവര്‍ക്ക്‌ സുഖം ലഭിക്കാറില്ല. പല ജോലികളും ഇവര്‍ ജീവിതത്തില്‍ മാറിമാറി ചെയ്യും. ബന്ധുബലം കുറയാനാണ് സാദ്ധ്യത. പൊതുവേ അദ്ധ്വാനശീലവും കര്‍മ്മനിരതയും മുഖമുദ്രയായിരിക്കും. ഫലിതം, പ്രത്യുത്തരം എന്നിവയും പ്രതീക്ഷിക്കാം. സമ്പാദിക്കാനൊരുങ്ങാതെ സുഖകരമായി ജീവിതം നയിക്കുവാനും അറിവ് വര്‍ദ്ധിപ്പിക്കാനും സദാ ആഗ്രഹിക്കും. പല കാര്യങ്ങളും വിസ്തരിച്ചുപറയും എന്നൊരു കുറവുണ്ട്. നല്ല ആരോഗ്യമുള്ള ഇവര്‍ക്ക്‌ ജീവിതത്തിന്റെ ആദ്യഘട്ടം ക്ലേശകരമായിരിക്കും. ദാമ്പത്യവിഷയങ്ങളില്‍ പൊതുവെ സുഖവും സംതൃപ്തിയും ലഭിക്കും. തൊഴിലില്‍ ഉറച്ചുനില്ക്കാനാണ് ആഗ്രഹമെങ്കിലും പക്ഷേ അത് സാധിച്ചെന്ന് വരില്ല. അതായത്‌, ഉറച്ചുനില്ക്കാനാകില്ല. ഉന്നതസ്ഥാനത്ത്‌ എത്തുകയും പെട്ടെന്ന്‍ താഴേക്ക്‌ വീഴുകയും ചെയ്യുന്ന ഒരു പ്രവണത സംജാതമാകും.

ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്കും ചില ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്‌. ദാമ്പത്യക്ലേശം, പുത്രശോകം തുടങ്ങിയവ അനുഭവത്തില്‍ വരാം.

പ്രതികൂല നക്ഷത്രങ്ങള്‍ -പൂരാടം, തിരുവോണം, ചതയം, 
  മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദങ്ങള്‍.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
 ശുക്രന്‍, വ്യാഴം, സൂര്യന്‍ എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. കേട്ട, രേവതി, ആയില്യം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റു പൂജാദികാര്യങ്ങളും നടത്തുക. ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നത്‌ ഉത്തമമായിരിക്കും. ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം, ഭാഗവത പാരായണം തുടങ്ങിയവ ഫലപ്രദമാണ്‌. തൃക്കേട്ടയും ബുധനാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ശാന്തികര്‍മങ്ങളും വ്രതവും അനുഷ്ഠിക്കുക. ഇവര്‍ രാശ്യാധിപനായ ചൊവ്വയെ പ്രീതപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠിക്കേണ്ടതാണ്‌. ജാതകത്തിലെ കുജസ്ഥിതിയനുസരിച്ച്‌ സുബ്രഹ്മണ്യനെയോ ഭദ്രകാളിയെയോ ഭജിക്കുക.

പച്ച, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമായിരിക്കും.

നക്ഷത്രമൃഗം-കേഴമാൻ

മുന്റിയാകസ് (Muntiacus) ജനുസില്പ്പെട്ട ഒരു മാനാണ്‌ കേഴമാൻകുരക്കും മാൻ (barking deer), മുന്റ്ജാക്Mastreani deer എന്നീ പേരുകളിലും അറിയപ്പെടുന്നു. 1.5 മുതൽ 3.5 കോടി വർഷങ്ങൾക്കു മുൻപേ തന്നെ നിലനിന്നിരുന്ന നമുക്ക് അറിയാവുന്നതിൽ വച്ച് ഏറ്റവും പുരാതനമായ മാൻ വംശമാണിത്. ഇന്ത്യയിൽ മദ്ധ്യേന്ത്യയിലെ കാടൂകളിൽ ഇവയെ കണ്ടുവരുന്നു. കൊടുങ്കാടുകളിൽ ജീവിക്കുന്ന ഈ മാനുകൾ ചുറ്റിനടക്കുമ്പോൾ നാക്കുകൊണ്ട് ഒരു പതിഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്നു. പേടിച്ചോടുന്ന സമയത്ത് ഈ ശബ്ദം ഉച്ചത്തിൽ തുടരെത്തുടരെ പുറപ്പെടുവിക്കുകയും അത് ഒരു നായുടെ കുര പോലെ അനുഭവപ്പെടുകയും ചെയ്യുന്നു }

വൃക്ഷം-വെട്ടി

ശ്രീലങ്ക തദ്ദേശവാസിയായ ഈ മരം വംശനാശഭീഷണി നേരിടുന്നതായി കാണുന്നു നിരവധി ചെറുശാഖകളായി വളരുന്ന നിത്യഹരിത സസ്യമാണ് വെട്ടി(ശാസ്ത്രനാമം: Aporosa cardiosperma). ശാഖകളിൽ ഭഷ്യയോഗ്യമായ ധാരാളം ചെറു ഫലങ്ങൾ ഉണ്ടാകുന്നു.}

പക്ഷി-കോഴി
കോഴി എന്നതിനായുള്ള ഇമേജ് ഫലം
പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായഫാസിയാനിനയിലെ ഒരിനമാണ് കോഴിഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ.}

ഗണം- അസുരൻ

{ ബ്രഹ്മാവിന്റെ പൌത്രനും മരീചിയുടെ പുത്രനുമായ കശ്യപനു ദക്ഷപ്രജാപതിയുടെ പുത്രിയായ ദിതിയിലുണ്ടായ പുത്രന്മാരാണ് അസുരന്മാർ. }

യോനി-പുരുഷൻ
മനുഷ്യരിൽ‌ പ്രായപൂർ‌ത്തിയെത്തിയ ആൺ‌ജാതി പൊതുവേ പുരുഷൻ‌ എന്നറിയപ്പെടുന്നു.}

ഭൂതം-വായു.

ദേവത-ഇന്ദ്രനാണ്‌

ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ജ്യേഷ്ഠനായ മരീചിയിൽനിന്ന് കശ്യപൻ ജനിച്ചു. കശ്യപന്‌‍ ദക്ഷപുത്രിമാരിൽ ജ്യേഷ്ഠത്തിയായ അദിതിയിൽ ജനിച്ചവനാ‍ണ്‌ ഇന്ദ്രൻ.ഭാരതീയ പുരാണങ്ങളിലെ ദേവന്മാരുടെ രാജാവാണ് ഇന്ദ്രൻ.മഴയുടേയും ഇടിമിന്നലിന്റെയും ദേവനായി ഇന്ദ്രനെ കണക്കാക്കുന്നു.ഇന്ദ്രൻ സ്വർഗ്ഗത്തിൽ അമരാവതി എന്ന കൊട്ടാരത്തിൽ ഭാര്യ ഇന്ദ്രാണിയോടൊപ്പം വസിക്കുന്നു എന്നു പുരാണങ്ങളീൽപറയപ്പെടുന്നു. ഇന്ദ്രന്റെ വാഹനങ്ങൾ ഐരാവതം എന്ന ആനയും ഉച്ഛൈശ്രവസ്സ് എന്ന കുതിരയും ആയുധം വജ്രായുധവും ആണെന്നും പുരാണങ്ങളീൽ പറയപ്പെടുന്നു.
ഇന്ദ്രൻ അഷ്ടദിക്പാലകന്മാരിൽ ഒരാൾ ആണ്.}

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതു  ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.




K.P.SREEVASTHAV
PADOOR ASTROLOGER
09447320192



2014 സെപ്റ്റംബർ 20, ശനിയാഴ്‌ച

അനിഴം നക്ഷത്രം



ANIZHAM NAKSHATHRAPHALAM
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ്‌ അനിഴം. ഹിന്ദുജ്യോതിഷത്തിൽ 17-ആമതു വരുന്ന നക്ഷത്രമാണ് അനിഴം. അനുരാധ എന്നും അറിയപ്പെടുന്നു. സംസ്കൃതത്തിൽ 'അനുരാധ' എന്നാണ് പേര്. 'രാധയെ' (വിശാഖം നക്ഷത്രം) അനുഗമിക്കുന്നത് എന്ന അർഥത്തിലാണ് അനിഴത്തിന് ഈ പേരു വന്നത്
ബുദ്ധിയും കഠിനപ്രയ്തനവും സാമര്‍ത്ഥ്യവും ഇവരുടെ പ്രത്യേകതകളാണ്‌. വൈകാരികമായ അസ്ഥിരത, മനഃപ്രയാസം എന്നിവയും ഇവയുടെ പൊതുലക്ഷണങ്ങളാണ്‌. ജീവിതത്തില്‍ പലപ്പോഴും ഇവര്‍ക്ക്‌ അപ്രതീക്ഷിതമായ പരിവര്‍ത്തനങ്ങളുണ്ടാവും.ചെറുപ്പകാലത്ത്‌ നിയന്ത്രിതവും സന്തുഷ്ടവുമായ അന്തരീക്ഷത്തില്‍ വളരുവാന്‍ കഴിഞ്ഞില്ലെന്ന്‌ വരും. വൈകാരികമായ സ്ഥൈര്യം കുറവാണെങ്കിലും ചുറുചുറുക്കോടും ദൃഢനിശ്ചയത്തോടും അല്‍പ്പം അധികാരഗര്‍വ്വത്തോടും കൂടി പ്രവര്‍ത്തിക്കും. ചെറിയ കാര്യങ്ങള്‍പോലും ഇവരെ മാനസികമായി ക്ലേശിപ്പിക്കുന്നു. പലപ്പോഴും വിദേശത്താണ്‌ ഇവര്‍ക്ക്‌ അഭ്യുന്നതിയുണ്ടാകുന്നത്‌. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും. സഹജീവികളോടും വേദനയനുഭവിക്കുന്നവരോടും ഇവര്‍ക്ക്‌ ദീനാനുകമ്പയുണ്ടായിരിക്കും. എതിര്‍പ്പുകളെ നേരിടുന്നതിന്‌ ഒരു പ്രത്യേക ശേഷി തന്നെ പ്രകടിപ്പിക്കാറുള്ള ഇവര്‍ ശത്രുക്കളോടു പകരം വീട്ടുന്നതിലും താല്‍പര്യമുള്ളവരാണ്‌. തീക്ഷ്ണമനോഭാവം, ആവേശശീലം, ഈശ്വരഭക്തി, കലാപ്രണയം, സ്വാതന്ത്ര്യബോധം, നിര്‍ബന്ധബുദ്ധി തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. എപ്പോഴും ഔദാര്യവും സേവനോത്സുകതയും പ്രദര്‍ശിപ്പിക്കും. പല കാര്യങ്ങളിലും ഒരേ സമയത്തേര്‍പെടുമെന്നത്‌ ഒരു ന്യൂനതയാകുന്നു‌.

ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പതിവ്രതകളും ഭര്‍ത്താവില്‍ ഭക്തിയുള്ളവരുമായിരിക്കും. ആഡംബരഭ്രമമവും ഇവര്‍ക്ക്‌ കുറവാണ്‌.

പ്രതികൂല നക്ഷത്രങ്ങള്‍ ; മൂലം, ഉത്രാടം, അവിട്ടം, മകയിരം രണ്ടാംപകുതി, തിരുവാതിര, പുണര്‍തം ആദ്യമൂന്നുപാദങ്ങള്‍ എന്നിവ ഇവര്‍ക്ക്‌ പ്രതികൂലമാണ്‌.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരമുള്ള ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. അനിഴം, ഉത്രട്ടാതി, പൂയം എന്നീ നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും പൂജാദികാര്യങ്ങള്‍ക്കും ഉത്തമം. ശനി പ്രീതികരങ്ങളായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, ശാസ്താക്ഷേത്രദര്‍ശനവും, ശിവക്ഷേത്രദര്‍ശനവും നടത്തുക എന്നിവ അനിഴം നക്ഷത്രക്കാര്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്‌. ശനിയാഴ്ചയും അനിഴം നക്ഷത്രക്കാര്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്‌. ശനിയാഴ്ചയും അനിഴം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം ശനീശ്വരപൂജ നടത്തുന്നതും ഉത്തമമാണ്‌. രാശ്യാധിപനായ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ജാതകത്തിലെ ചൊവ്വ ഓജരാശിസ്ഥിതനായാല്‍, സുബ്രഹ്മണ്യനേയും യുഗ്മരാശിയിസ്ഥിതനായാല്‍ ഭദ്രകാളിയെയും പതിവായി ഭജിക്കുക. 

വൃക്ഷം-ഇലഞ്ഞി,
Maulsari (Mimusops elengi) in Hyderabad W IMG 7161.jpg
നക്ഷത്രമൃഗം-മാന്‍

പക്ഷി-കാക്ക

ഭൂതം-അഗ്നി.

യോനി-സ്ത്രീ

ഗണം-ദേവം

നക്ഷത്രദേവത മിത്രനാണ്‌.

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌

 അനുകൂല നിറങ്ങള്‍ ; കറുപ്പ്‌, കടുംനീല, ചുവപ്പ്‌ 



K.P.SREEVASTHAV
PADOOR ASTROLOGER
09447320192

2014 സെപ്റ്റംബർ 18, വ്യാഴാഴ്‌ച

വിശാഖം നക്ഷത്രം



VISAKAM NAKSHATHRAPHALAM

വിശാഖം നക്ഷത്രത്തില്‍ ജനിക്കുന്നവര്ക്ക്‌ തേജസ്സും,സൌന്ദര്യവും ആകര്‍ഷണീയതയും ഉണ്ടായിരിക്കും. സംസാരത്തില്‍ സരസനും ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കുന്നവനുമായിരിക്കും

ഇവര്‍ ഈശ്വരഭക്തിയും നീതിബോധവുമുള്ളവനായിരിക്കും. ഒരു നിശ്ചിത ലക്ഷ്യത്തിലെത്തിച്ചേരുവാന്‍ അദ്ധ്വാനിച്ച്‌ പ്രവര്‍ത്തിക്കുന്നതാണ്.സത്യധര്‍മാദികളില്‍നിന്നു വ്യതിചലിക്കാത്ത ഇവര്‍ സ്വപരിശ്രമത്തിലൂടെയാണ്‌ ജീവിതത്തില്‍ വിജയിക്കുക. ബാല്യകാലം ക്ലേശകരവും യൗവ്വനകാലം മുതല്‍ സാമ്പത്തിക പുരോഗതിയുമുണ്ടാകും. ശരിയായ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുവാനും അന്യരെ സഹായിക്കുവാനും സന്നദ്ധനായിരിക്കും. മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യം നല്‍കുകയില്ലെന്ന ഒരു ന്യൂനതയുണ്ട്‌.യാഥാസ്ഥിതികനാണെങ്കിലും സ്വതന്ത്രചിന്തയിലും വിമുഖനല്ല. ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന അതേ നിമിഷത്തില്‍ നിഗൂഢ ശക്തികളിലും വിശ്വാസം പുലര്‍ത്തും.
മറ്റുള്ളവര്‍ പറയുന്നതിനെ എതിര്‍ക്കുകയും സ്വന്തം തീരുമാനങ്ങളില്‍ അടിയുറച്ച്‌ നില്‍ക്കുകയും ചെയ്യുമെന്നതാണ്‌ ഇവരുടെ ആദ്യത്തെ ദോഷം. ആരെയും നിന്ദിക്കാനും സ്തുതിക്കാനും വാക്സാമര്‍ത്ഥ്യമുള്ളവരായിരിക്കും. എല്ലാവരോടും ഈര്‍ഷ്യ തോന്നുക ഇവരുടെ പ്രത്യേകതയാകുന്നു. ധനവും പ്രശസ്തിയും സമ്പാദിക്കും.
 ബുദ്ധിപരമായ ചിന്തകളും പ്രവര്‍ത്തനങ്ങളും വിശാഖക്കാരുടെ പ്രത്യേകതകളാണ്‌. ആകര്‍ഷകമായി സംസാരിക്കുന്ന ഇവര്‍ പലപ്പോഴും മുന്‍കോപികളുമായിരിക്കും.

 വിശാഖം നക്ഷത്രത്തില്‍ ജനിക്കുന്നവര്ക്ക്‌ ഈര്‍ഷ്യയും, അമിതമായ പിശുക്കും ഉണ്ടായിരിക്കും. പിശുക്കരാണെങ്കിലും ഇവര്‍ അറിയാതെ പണം ഒഴുകിപ്പോകും
  നയചാതുരിയുണ്ടെങ്കിലും വിവാഹജീവിതം ചിലപ്പോള്‍ അസ്വാരസ്യം നിറഞ്ഞതാവും

ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍ത്താവിനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. ഈശ്വര ഭക്തിയും കുലനീതയുമുള്ള ഇവര്‍ക്ക്‌ ഭര്‍ത്തൃവിരഹവും അനുഭവിക്കേണ്ടിവരാറുണ്ട്‌.

ഈ നാളിന്റെ ആദ്യമുക്കാൽഭാഗം തുലാം രാശിയിലും അവസാനകാൽഭാഗം വൃശ്ചികരാശിയിലും ആണെന്ന് കണക്കാക്കുന്നു.

 പ്രതികൂല നക്ഷത്രങ്ങള്‍ -കേട്ട, പൂരാടം, തിരുവോണം,
 തൂലാക്കൂറില്‍ ജനിച്ച വിശാഖക്കാര്‍ക്ക്‌ കാര്‍ത്തിക അവസാന മൂന്നു പാദങ്ങള്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവയും
 വൃശ്ചികക്കൂറില്‍ ജനിച്ച വിശാഖക്കാര്‍ക്ക്‌ മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദങ്ങള്‍ എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്‌
 പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.

 വിശാഖം, പൂരുരുട്ടാതി, പുണര്‍തം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം, പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം.
 വ്യാഴപ്രീതികരങ്ങളായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, വ്യാഴാഴ്ചതോറും മഹാവിഷ്ണുക്ഷേത്രദര്‍ശനം നടത്തുക, വിശാഖം നാള്‍തോറും വിഷ്ണുപൂജ നടത്തുക, പതിവായി വിഷ്ണുസഹസ്രനാമം ജപിക്കുക തുടങ്ങിയവയൊക്കെ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. വ്യാഴാഴ്ചയും വിശാഖവും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ ഈശ്വരഭജനം നടത്തുക. വിശാഖം തൂലാക്കൂറുകാര്‍ ശുക്രപ്രീതികരങ്ങളായ മഹാലക്ഷ്മീഭജനവും വൃശ്ചികക്കൂറുകാര്‍ കുജപ്രീതികരമായ സുബ്രഹ്മണ്യഭജനവും ( ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയില്ലെങ്കില്‍ ഭദ്രകാളീഭജനവും  ) നടത്തുന്നതും ഫലപ്രദമാണ്‌.

ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നീ ദശാകാലത്ത്‌ ഇവര്‍ ദോഷപരിഹാര കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. 

 നക്ഷത്രമൃഗം-സിംഹം,
 
 വൃക്ഷം-വയ്യങ്കതവ്‌,

  പക്ഷി-കാക്ക,
 CROW എന്നതിനായുള്ള ഇമേജ് ഫലം
 ഗണം-ആസുരം,

 യോനി-പുരുഷം,

 ഭൂതം-അഗ്നി.

 ദേവത- ഇന്ദ്രാഗ്നി

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

 മഞ്ഞ, ക്രീം നിറങ്ങള്‍ അനുകൂലമാണ്‌. തുലാക്കൂറുകാര്‍ക്ക്‌ ഇളം നീല, വെള്ള എന്നിവയും വൃശ്ചികക്കൂറുകാര്‍ക്ക്‌ ചുവപ്പും അനുകൂലം തന്നെ.
 
K.P.SREEVASTHAV
PADOOR ASTROLOGER
09447320192

more detail for visakam please click here