2014, ഒക്‌ടോബർ 1, ബുധനാഴ്‌ച

അവിട്ടംനക്ഷത്രം



AVITTAM NAKSHATHRAPHALAM

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ്‌ അവിട്ടം.അവിട്ടം നക്ഷത്രരാശിയിലെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ നക്ഷത്രങ്ങളാണ് ജ്യോതിഷത്തിൽ അവിട്ടം നക്ഷത്രമായി അറിയപ്പെടുന്നത്. ധനിഷ്ഠ (ശ്രവിഷ്ഠ) എന്നും ഇതിന് പേരുണ്ട്. ഈ നാളിന്റെ ആദ്യപകുതിഭാഗം മകരരാശിയിലും അവസാനപകുതിഭാഗം കുംഭരാശിയിലുമാണെന്നാണ് കണക്കാക്കുന്നത്.ഈ നക്ഷത്രത്തില്‍ ജനിക്കുന്നത്‌ ഐശ്വര്യപ്രദമാണ്‌. 
ബുദ്ധിശക്തി, കലാനിപുണത, ധൈര്യം,നിശ്ചയദാര്‍ഢ്യം,പരിശ്രമശീലം തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്‌
ജീവിതത്തില്‍ പലപ്പോഴും ഇവര്‍ക്ക്‌ അപ്രതീക്ഷിതമായ പരിവര്‍ത്തനങ്ങളുണ്ടാവും. അധികാരത്തിന് വഴങ്ങുന്നതിലുമധികം അധികാരം പ്രയോഗിക്കാനാണ് ഇഷ്ടം,ചെറിയ കാര്യങ്ങള്‍പോലും ഇവരെ മാനസികമായി ക്ലേശിപ്പിക്കുന്നു. എതിര്‍പ്പുകളെ നേരിടുന്നതിന്‌ ഒരു പ്രത്യേക ശേഷി തന്നെ പ്രകടിപ്പിക്കാറുള്ള ഇവര്‍ ശത്രുക്കളോടു പകരം വീട്ടുന്നതിലും താല്‍പര്യമുള്ളവരാണ്‌. തികഞ്ഞ അഭിമാനബോധമാണ്‌ ഇവരുടെ സ്വഭാവത്തിലെ ഒരു പ്രത്യേകത. പിശുക്കരാണെങ്കിലും ദാനധര്‍മ്മം ഇഷ്ടപ്പെടും. ജീവിതത്തില്‍ സകലവിധ ഐശ്വര്യങ്ങളും അനുഭവിച്ച്, ഉദ്ദേശിച്ച കാര്യം നിറവേറ്റുന്നതായി കാണാം. കലഹം ഒഴിവാക്കി സമാധാനം സ്ഥാപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അഹംഭാവം പ്രകടിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. 

ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പതിവ്രതകളും ഭര്‍ത്താവില്‍ ഭക്തിയുള്ളവരുമായിരിക്കും. ആഡംബരഭ്രമമവും ഇവര്‍ക്ക്‌ കുറവാണ്‌.

പ്രതികൂല നക്ഷത്രങ്ങള്‍ = പൂരുരുട്ടാതി, രേവതി, ഭരണി
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
 ഇവര്‍ വ്യാഴദശ, ബുധദശ, ശുക്രദശ എന്നീ ദശകളില്‍ വിധിപ്രകാരമുള്ള ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌.കുജനെയും കുജന്റെ ദേവതകളെയും ഭജിക്കുന്നത്‌ ഉത്തമമാണ്‌. ചൊവ്വാഴ്ചകള്‍, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങള്‍ എന്നിവയില്‍ കുജമന്ത്ര, സ്തോത്രജപം, സുബ്രഹ്മണ്യഭജനം, {കുജന്‍ ജാതകത്തില്‍ യുഗ്മരാശിയിലെങ്കില്‍ ഭദ്രകാളീഭജനം ) എന്നിവ നടത്താവുന്നതാണ്‌.
രാശ്യാധിപനായ ശനിയെപ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ശാസ്താക്ഷേത്രദര്‍ശനവും, ശിവക്ഷേത്രദര്‍ശനവും നടത്തുക എന്നിവ  അവിട്ടം നക്ഷത്രക്കാര്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്‌. ശനിയാഴ്ചയും  അവിട്ടം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം ശനീശ്വരപൂജ നടത്തുന്നതും ഉത്തമമാണ്‌. 

 {നക്ഷത്രങ്ങള്‍ സ്വയം ജ്വലിക്കുന്നവയാണ്.അവയില്‍ നിന്നും ധാരാളം ഊര്‍ജ്ജം പ്രവഹിക്കുന്നുണ്ട് .ചില പ്രത്യേക ഇനത്തില്‍ പെട്ട മരങ്ങള്‍ ഈ ഊര്‍ജ്ജത്തെ  സ്വാംശീകരിക്കുന്നു .എല്ലാ വൃക്ഷങ്ങള്‍ക്കും ഇരുപത്തിയേഴു  നക്ഷത്രത്തില്‍ നിന്നുമുള്ള ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ കഴിവില്ല .ഓരോ നക്ഷത്രത്തില്‍ നിന്നും പ്രവഹിക്കുന്ന ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ ഓരോ പ്രത്യേക തരം മരങ്ങള്‍ ഭൂമിയില്‍ ഉണ്ട് .ഈ ഊര്‍ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്‍റെ ചേതനകളെ സ്വാധീനിക്കാന്‍ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു .അവ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും ,ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു .ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനു വേണ്ടി മഹത്തായ സേവനങ്ങള്‍ ചെയ്യുന്നു.}

വൃക്ഷം: വഹ്നി

വരണ്ട കാലാവസ്ഥയിലും ,ഫലപുഷ്ടി കുറഞ്ഞ മണ്ണില്‍ പോലും ഇത് സമൃദ്ധമായി വളരുന്നു.ഇതിന്‍റെ തൊലി തേള്‍ വിഷത്തിനു എതിരെ ഉപയോഗിക്കുന്നു.വിത്ത് കത്തിച്ചെടുക്കുന്ന ചാരം രോമ നിവാരണത്തിനു ഉപയോഗിക്കുന്നു .അസ്തമ,അതിസാരം ,എന്നിവയ്ക്ക് മരുന്ന് ഉണ്ടാക്കാനും ,സൌന്ദര്യ വര്‍ദ്ധക  വസ്തുക്കള്‍  ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.കറ പൈല്‍സിനു ഔഷധമാണ്.

മൃഗം: നല്ലാള്‍

പക്ഷി: മയില്‍
Peacock.detail.arp.750pix.jpg
പക്ഷി ജാതിയിൽപ്പെടുന്ന കോഴികളുടെ കുടുംബത്തിൽപ്പെട്ടവയാണ്മയിലുകൾ (ഇംഗ്ലീഷ്: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും(peacock) പെൺമയിലിനും(peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യൻ) ആഫ്രിക്കയിലുമാണ്കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറീയാൻ ഇതിനാകും

യോനി = സ്ത്രീ
പ്രായപൂർത്തിയായ പെൺ ലിംഗത്തിൽപെട്ട മനുഷ്യ വ്യക്തികളെയാണ് പൊതുവായി സ്ത്രീകൾ എന്നു പറയുന്നത്. 

ഗണം: അസുരഗണം

{ ബ്രഹ്മാവിന്റെ പൌത്രനും മരീചിയുടെ പുത്രനുമായ കശ്യപനു ദക്ഷപ്രജാപതിയുടെ പുത്രിയായ ദിതിയിലുണ്ടായ പുത്രന്മാരാണ് അസുരന്മാർ. }

നക്ഷത്രദേവത: വസുക്കള്‍
ഹൈന്ദവ മത വിശ്വാസപ്രകാരം വസുക്കൾ ഇന്ദ്രന്റേയും വിഷ്ണുവിന്റേയും പാർശ്വവർത്തികളാണ്‌. ഇവരെ എട്ട് പ്രകൃതി ശക്തികളുടെ ഭാവങ്ങളായി കല്പിക്കുന്നു. വസുക്കൾ എന്നാൽ വസിക്കുന്നവർ എന്നാണർത്ഥം. മുപ്പത്തുമൂന്ന് ദേവന്മാരിൽ എട്ടു പേർ വസുക്കളാണ്‌.അഷ്ടവസുക്കൾക്കു വസിഷ്ഠ മഹർഷിയുടെ ശാപത്താൽ ഭൂമിയിൽ മനുഷ്യരായി പിറക്കേണ്ടിവന്നുവെന്നും അവരിൽ ഒരാളാണ്ഭീഷ്മർ എന്നും പുരാണങ്ങൾ പറയുന്നു. 

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.




അനുകൂലനിറം=കറുപ്പ്, ചുവപ്പ്, നീല 

ഭാഗ്യസംഖ്യ-9, 

K.P.SREEVASTHAV
PADOOR ASTROLOGER
09447320192

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ