2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

രേവതി നക്ഷത്രം


REVATHI NAKSHATHRAPHALAM
മീനം നക്ഷത്രരാശിയിലെ സീറ്റ (ζ) എന്ന നക്ഷത്രമാണ് രേവതി. ഇത് ഹിന്ദു ജ്യോതിശാസ്ത്രത്തിലെ ഇരുപത്തി ഏഴാമത്തെ നക്ഷത്രമാണ്.ജന്മ നക്ഷത്രങ്ങളിലെ അവസാനത്തെ നക്ഷത്രമായ രേവതി നക്ഷത്രത്തിൽ ജനിക്കുന്നവർ ബലവാന്മാരും മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടുന്നവരുമായിരിക്കും. ഇവർ കരുണയുള്ളവരും സൗഹൃതങ്ങൾക്ക്‌ വിലകൽപ്പിക്കുന്നവരും നേതൃത്വഗുണമുള്ളവരും ആയിരിക്കും. ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ പഠനത്തിലും കലാ-സാഹിത്യം, ഗവേഷണങ്ങൾ തുടങ്ങിയ പ്രവർത്തി മേഖലകളിലും ശോഭിക്കും,ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും വിദ്യാഭ്യാസപരമായി ഉയര്‍ച്ചയിലെത്താന്‍ കഴിയുന്നു. അതുപോലെ ആദ്ധ്യാത്മിക ചിന്തയും ഇവരില്‍ മുന്നിട്ടുനില്‍ക്കും.ബുദ്ധിപരമായും യുക്തിപരമായും ഉള്ള പ്രവര്‍ത്തനം, പരാശ്രയം കൂടാതെയുള്ള ജീവിതം, ധൈര്യം, ആരോഗ്യം  ഓര്‍മശക്തി, അറിവുസമ്പാദിക്കുന്നതില്‍ താല്‍പര്യം,മന:ശുദ്ധി  തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്‌.രഹസ്യം സൂക്ഷിക്കുക ഇവരെ സംബന്ധിച്ച്‌ ശ്രമകരമാണ്‌. അതുപോലെ ആരെയും ഇവര്‍ കണ്ണുമടച്ച്‌ വിശ്വസിക്കുകയുമില്ല.ആരേയും എതിര്‍ക്കണമെന്ന്‌ ആഗ്രഹം ഉണ്ടായിരിക്കുകയില്ല. അതുപോലെ ആരെയും വകവെക്കാറുമില്ല. ചിലര്‍ക്ക്‌ സന്മാര്‍ഗ്ഗജീവിതത്തില്‍നിന്നും വ്യതിചലിക്കുന്ന സ്വഭാവം കാണും. 
ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പതിവ്രതകളും ആചാരാനുഷ്ഠാനതല്‍പരകളുമായിരിക്കും.
പ്രതികൂല നക്ഷത്രങ്ങള്‍ = ഭരണി, രോഹിണി, തിരുവാതിര, ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മൂന്നു പാദം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ = ശുക്രന്‍, ചന്ദ്രന്‍, രാഹു എന്നീ ദശകങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. രേവതി, ആയില്യം, കേട്ട നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റു പൂജാദികര്‍മങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളാണ്‌ ഇവര്‍ അനുഷ്ഠിക്കേണ്ടത്‌. രാശ്യാധിപനായ വ്യാഴത്തെയും പ്രീതിപ്പെടുത്തുന്നത്‌ ഉത്തമമാണ്‌. വിഷ്ണുഭജനം, ശ്രീകൃഷ്ണഭജനം, വിഷ്ണുസഹസ്രനാമജപം, ഭാഗവതപാരായണം തുടങ്ങിയവ അനുഷ്ഠിക്കാവുന്നതാണ്‌. ബുധനാഴ്ചയും രേവതിയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുക. 

മഞ്ഞ, പച്ച തുടങ്ങിയവ അനുകൂല നിറങ്ങള്‍.

{നക്ഷത്രങ്ങള്‍ സ്വയം ജ്വലിക്കുന്നവയാണ്.അവയില്‍ നിന്നും ധാരാളം ഊര്‍ജ്ജം പ്രവഹിക്കുന്നുണ്ട് .ചില പ്രത്യേക ഇനത്തില്‍ പെട്ട മരങ്ങള്‍ ഈ ഊര്‍ജ്ജത്തെ  സ്വാംശീകരിക്കുന്നു .എല്ലാ വൃക്ഷങ്ങള്‍ക്കും ഇരുപത്തിയേഴു  നക്ഷത്രത്തില്‍ നിന്നുമുള്ള ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ കഴിവില്ല .ഓരോ നക്ഷത്രത്തില്‍ നിന്നും പ്രവഹിക്കുന്ന ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ ഓരോ പ്രത്യേക തരം മരങ്ങള്‍ ഭൂമിയില്‍ ഉണ്ട് .ഈ ഊര്‍ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്‍റെ ചേതനകളെ സ്വാധീനിക്കാന്‍ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു .അവ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും ,ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു .ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനു വേണ്ടി മഹത്തായ സേവനങ്ങള്‍ ചെയ്യുന്നു.} 

രേവതി നക്ഷത്രക്കരുടെ ജന്മവൃക്ഷം-ഇരിപ്പ, 
Leaves of Madhuca longifolia, Umaria district, MP, India.jpg
മധുരമുള്ള പൂക്കൾ ഉള്ള ഒരു ചെടിയാണ്‌ ഇലിപ്പ. വളരെയധികം ഔഷധഗുണമുള്ള ഈ സസ്യം ആയുർ‌വേദത്തിലും നാട്ടുവൈദ്യത്തിലും ഉപയോഗിച്ചു വരുന്നു. അഷ്ടാംഗഹൃദയത്തിൽ ഇരിപ്പ എന്നും പേരു നൽകിയിരിക്കന്നു.

ക്ഷത്ര മൃഗം-പിടിയാന 
പിടിയാന എന്നതിനായുള്ള ഇമേജ് ഫലം 
പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. 
പെൺ വർഗ്ഗത്തിലുള്ള ആനയെയാണ് പിടിയാന്യെന്നു പറയുക

പക്ഷി-മയില്‍, 
Peacock.detail.arp.750pix.jpg 
പക്ഷി ജാതിയിൽപ്പെടുന്ന കോഴികളുടെ കുടുംബത്തിൽപ്പെട്ടവയാണ്മയിലുകൾ (ഇംഗ്ലീഷ്: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും(peacock) പെൺമയിലിനും(peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യൻ) ആഫ്രിക്കയിലുമാണ്കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറീയാൻ ഇതിനാകും

ഗണം-ദേവം, 
അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്രങ്ങളായി അറിയപ്പെടുന്നവരും വിശേഷമായ ഈശ്വരചൈതന്യത്താൽ അനുഗൃഹീതരുമായ അഭൗമ (ജന)വിഭാഗത്തെയാണ് ഹിന്ദു പുരാണങ്ങളിൽ ദേവന്മാർ എന്ന് വിശേഷിപ്പിക്കുന്നത്. പ്രീണിപ്പിക്കുന്നവർ എന്നോ തേജസ്സുള്ളവർ എന്നോ ദേവന്മാർക്ക് അർത്ഥം കല്പിക്കാം.

യോനി-സ്ത്രീ, 
പ്രായപൂർത്തിയായ പെൺ ലിംഗത്തിൽപെട്ട മനുഷ്യ വ്യക്തികളെയാണ് പൊതുവായി സ്ത്രീകൾ എന്നു പറയുന്നത്.  

ഭൂതം-ആകാശം.

നക്ഷത്രദേവത പൂഷാവാണ്‌.

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.


K.P.SREEVASTHAV
PADOOR ASTROLOGER
09447320192

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ