2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

തിരുവോണം നക്ഷത്രം


THIRUVONAM NAKSHATHRA PHALAM

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിരണ്ടാമത് നക്ഷത്രമാണ്‌ തിരുവോണം. ഇതിനെ സംസ്കൃതത്തിൽ ശ്രാവണം എന്നും അറിയപ്പെടുന്നു. ഗരുഡൻ നക്ഷത്രരാശിയിലെആൽഫ, ബീറ്റ, ഗാമ എന്നീ നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ തിരുവോണം നക്ഷത്രമായി പരിഗണിക്കുന്നത്. ഇംഗ്ലീഷിൽ ആൾട്ടേർ (Altair) എന്നറിയപ്പെടുന്ന ആൽഫ അക്വിലെ എന്ന നക്ഷത്രത്തെ മാത്രമായും തിരുവോണം എന്നറിയപ്പെടാറുണ്ട്.
പത്താമത്തെ രാശിയായ മകരത്തിലാണ് (Capricorn) തിരുവോണത്തിന്റെ സ്ഥാനം. രാശിചക്രത്തിൽ 280º മുതൽ 293º 20' വരെയുള്ള മേഖലയാണിത്. ആകാശ വീഥിയിൽ മുഴക്കോലിന്റെ ആകൃതിയിൽ കാണപ്പെടുന്നു.

ഈ നാളിൽ ജനിച്ചവർ ധീരത, ഉദാരശീലം, ജ്ഞാനസമ്പാദനം, കാര്യശേഷി, ദീർഘകാല ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനം, കുലീനത, ദാനശീലം, നിരന്തരപ്രയത്നശീലം, പരോപകാരതല്‍പരത എന്നീ ഗുണങ്ങളോടുകൂടിയവരായിരിക്കും
പ്രതിസന്ധികളിലും ഇവര്‍ കഠിനമായി പ്രയത്നിച്ച്‌ മുന്നേറുന്നു. ജീവിതത്തിന്‌ ഒരു അടിത്തറ വേണമെന്ന ആഗ്രഹത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടും. 
 നല്ല സംഭാഷണത്തിലൂടെ ഇവര്‍ക്ക്‌ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാകുന്നു. ആചാരാനുഷ്ഠാനങ്ങളില്‍ ഇവര്‍ക്ക്‌ വലിയ വിശ്വാസമുണ്ടായിരിക്കും. അതിയായ ഉത്കര്‍ഷേച്ഛയുള്ളവരുമാണ്‌ ഇവര്‍. പൊതുവെ സ്വദേശത്തുനിന്നും വിട്ടുനില്‍ക്കുമ്പോഴാണ്‌ ഇവര്‍ക്ക്‌ ഭാഗ്യാനുഭവങ്ങളുണ്ടാവുന്നത്‌. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കവും അതുമൂലമുള്ള പിശുക്കും ഇവരുടെ പ്രത്യേകതയാണ്‌. 
ന്യായമായ മാര്‍ഗ്ഗത്തില്‍നിന്നും വ്യതിചലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. കുടുംബാംഗങ്ങളെ സ്നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതും ഇവരുടെ ഗുണമാണ്‌. ഭക്ഷണകാര്യങ്ങളില്‍ ഇവര്‍ തങ്ങളുടേതായ താല്‍പര്യം പുലര്‍ത്തുന്നു. ആദര്‍ശനിഷ്ഠമായ രാഷ്ട്രീയവിശ്വാസവും ഇവര്‍ക്കുണ്ടായിരിക്കും. 
ഈ നക്ഷത്രത്തിന്റെ രാശ്യാധിപൻ മകരം രാശിയുടെ അധിപനായ ശനിയുംദശാധിപൻ ചന്ദ്രനുമായതിനാൽ ഈ നാളുകാരിൽ ശനിയുടേയും ചന്ദ്രന്റേയും സ്വഭാവ സവിശേഷതകൾ കാണാം.

ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ നല്ല ഭര്‍ത്താവ്‌, കുടുംബസുഖം, ഐശ്വര്യം എന്നിവയുണ്ടാവും.

പ്രതികൂല നക്ഷത്രങ്ങള്‍ = ചതയം, ഉത്തൃട്ടാതി, അശ്വതി, മകം, പൂരം, ഉത്രം ആദ്യപാദം.

പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
രാഹു, ശനി, കേതു ദശാകാലങ്ങളില്‍ ഇവര്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. തിരുവോണം, രോഹിണി, അത്തം നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റ്‌ പൂജാദികാര്യങ്ങളും നടത്തുക. നക്ഷത്രനാഥനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുക. ജാതകത്തില്‍ ചന്ദ്രന്‌ പക്ഷബലമുണ്ടെങ്കില്‍ ദുര്‍ഗ്ഗാദേവീഭജനവും പക്ഷമില്ലെങ്കില്‍ ഭദ്രകാളീഭജനവും നടത്തുന്നത്‌ ഉത്തമം. പൗര്‍ണ്ണമി ദിനത്തില്‍ ദുര്‍ഗ്ഗാപൂജയും അമാവാസി ദിനത്തില്‍ ഭദ്രകാളീപൂജയും നടത്താം. തിരുവോണവും തിങ്കളാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. 
രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍അനുഷ്ഠിക്കേണ്ടതാണ്‌. ശനിയാഴ്ച വ്രതം, ശാസ്താഭജനം, ശനീശ്വര പൂജ, അന്നദാനം തുടങ്ങിയവ തിരുവോണം നാളില്‍ നടത്താം. 


വെളുപ്പ്‌, കറുപ്പ്‌ നിറങ്ങള്‍ അനുകൂലം.


നക്ഷത്രമൃഗം=കപി

മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയായ മൃഗമാണ് കുരങ്ങൻ. ഇവയുടെ ബുദ്ധിപലപ്പോഴും മറ്റുള്ള മൃഗങ്ങളിൽ നിന്ന് മെച്ചപ്പെട്ടതാണെന്ന് തെളിയിച്ചതാണ്. കാട്ടിലാണ് ഇവയുടെ വാസസ്ഥലം എങ്കിലും നാട്ടിലും കൂട്ടം കുട്ടമായി കഴിയുന്നവരും ഉണ്ട്. മനുഷ്യന്റെപരിണാമം കുരങ്ങു വർഗ്ഗത്തിൽ പെട്ട ജീവിയിൽ നിന്നാണെന്നു കരുതുന്നു

വൃക്ഷം-എരുക്ക്‌, 
എരുക്ക് എന്നതിനായുള്ള ഇമേജ് ഫലം
ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ വെള്ളെരിക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണപ്പെടുന്നു. ചുവന്ന് പൂവോടു കൂടിയ മറ്റൊരു എരിക്കാണ് ചിറ്റെരിക്ക്,പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങൾക്കാണ്‌ എരുക്ക് കൂടുതൽ ഫലപ്രദമെന്ന്സുശ്രുതസംഹിതയിൽ പ്രതിപാദിക്കുന്നു. കൂടാതെ വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ ചരകസംഹിതയിൽ എരുക്കിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങൾക്കും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന്റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.ഇതിന്‍റെ തണ്ടിന്‍റെ    കറ കുഴി നഖത്തിനെതിരെ ഉപയോഗിക്കുന്നു .ത്വക് രോഗങ്ങള്‍ക്കും ,വിഷ ബാധക്കും എക്സിമ യുടെ ചിക്ത്സക്കും ഉപയോഗിക്കുന്നു .വേരിലെ തൊലി കുടലിലെ കൃമികള്‍ക്കെതിരെയും ,ചുമക്കും ,മഹോദരത്തിനും ഔഷധമാണ് .

ഗണം-ദേവം, 
അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്രങ്ങളായി അറിയപ്പെടുന്നവരും വിശേഷമായ ഈശ്വരചൈതന്യത്താൽ അനുഗൃഹീതരുമായ അഭൗമ (ജന)വിഭാഗത്തെയാണ് ഹിന്ദു പുരാണങ്ങളിൽ ദേവന്മാർ എന്ന് വിശേഷിപ്പിക്കുന്നത്. പ്രീണിപ്പിക്കുന്നവർ എന്നോ തേജസ്സുള്ളവർ എന്നോ ദേവന്മാർക്ക് അർത്ഥം കല്പിക്കാം.

യോനി-പുരുഷം, 
മനുഷ്യരിൽ പ്രായപൂർ‌ത്തിയെത്തിയ ആൺ‌ജാതി പൊതുവേ പുരുഷൻ‌ എന്നറിയപ്പെടുന്നു.

പക്ഷി-കോഴി, 
കോഴി എന്നതിനായുള്ള ഇമേജ് ഫലം
പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായഫാസിയാനിനയിലെ ഒരിനമാണ് കോഴിഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ.

ഭൂതം-വായു.

നക്ഷത്രാധിപന്‍ വിഷ്ണുവാണ്‌. 

ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ദേവതകളിൽ ഒരാളാണ്‌ വിഷ്ണു. (Vishnu) വിഷ്ണുവിനെ സർ‌വ്വചരാചരങ്ങളെയും പരിപാലിക്കുന്ന ദൈവമായി കണക്കാക്കുന്നു. ബ്രഹ്മാവ് സൃഷ്ടിയേയുംശിവൻ സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോൾ വിഷ്ണു സ്ഥിതി അഥവാ പരിപാലനത്തെയാണ്‌ സൂചിപ്പിക്കുന്നത്. വിഷ്ണുവിന്‌ പുരാണങ്ങളിൽ നിരവധി അവതാരങ്ങൾ ഉണ്ട്. അതിൽ പത്ത് അവതാരങ്ങൾ പ്രധാനപ്പെട്ടവയായി കണക്കാക്കപ്പെടുന്നു. 


ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌





K.P.SREEVASTHAV
PADOOR ASTROLOGER
09447320192




ഉത്രാടം നക്ഷത്രം


UTHRADAM NAKSHATHRAPHALAM

ധനു നക്ഷത്രരാശിയിലെ സീറ്റ (ζ)സിഗ്മ (σ) എന്നീ നക്ഷത്രങ്ങളെയാണ് ഹിന്ദു ജ്യോതിഷത്തിൽ ഉത്രാടം എന്നറിയപ്പെടുന്നത്. ഉത്തരആഷാഢം എന്നും അറിയപ്പെടുന്നു. ഈ നാളിന്റെ ആദ്യകാൽഭാഗം ധനുരാശിയിലും അവസാനമുക്കാൽഭാഗം മകരരാശിയിലുംആണെന്ന് കണക്കാക്കുന്നു.
ആത്മാര്‍ത്ഥതയും ദീനാനുകമ്പയും ഇവരുടെ ഗുണങ്ങളാണ്‌. കഴിയുന്നതും മറ്റുള്ളവരെ ഉപദ്രവിക്കാതെയും അവര്‍ക്ക്‌ നന്മചെയ്തും കഴിയാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. ആര്‍ഭാടങ്ങളില്‍ ഇവര്‍ക്ക്‌ താല്‍പര്യം കുറവായിരിക്കും. ബുദ്ധിശക്തി, സംസ്കാര സമ്പന്നത, ധാര്‍മികത എന്നിവ ഈ നക്ഷത്രക്കാരുടെ ലക്ഷണങ്ങളാണ്‌. ധാരാളം സുഹൃത്തുക്കളും അവരില്‍നിന്നുള്ള സഹായങ്ങളും ഇവര്‍ക്കുണ്ടാവും. ആ സഹായങ്ങള്‍ കൃതജ്ഞതയോടെ സ്മരിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്‌,മറ്റുള്ളവരോട്‌ പരുഷമായി പെരുമാറുമെന്നും ഇവര്‍ക്ക്‌ ബുദ്ധിമുട്ടായിരിക്കും. ജീവിതത്തിലെ പൂര്‍വ്വാര്‍ദ്ധത്തില്‍ ഇവര്‍ക്ക്‌ പല ക്ലേശങ്ങളും അനുഭവിക്കേണ്ടിവരുന്നു. എന്നാല്‍ പ്രയത്നം കൊണ്ട്‌ ഇവര്‍ നല്ലനിലയിലെത്തിച്ചേരുന്നു. മിതവ്യയവും ആത്മാര്‍ത്ഥതയും എല്ലാ രംഗങ്ങളിലും പ്രദര്‍ശിപ്പിക്കും. ഒരു കാര്യത്തിലും ഉപേക്ഷ സഹിക്കാത്തതിനാല്‍ സഹായത്തിന് വില കല്പ്പിക്കുന്നവരായിരിക്കും. അര്‍ഹതയില്ലാത്ത പണം കിട്ടിയെന്നുവരും. പരാജയം വിജയമാക്കി മാറ്റാന്‍ ശ്രമിക്കും. എങ്കിലും കുടുംബക്ലേശങ്ങള്‍ ഇവരെ പൊതുവേ വിട്ടുമാറാറില്ല. അന്യായമായ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുവാന്‍ ഇവര്‍ വിമുഖരാണ്‌. 

ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍തൃഭക്തിയും ഈശ്വരഭക്തിയുമുള്ളവരായിരിക്കും. എങ്കിലും അഹങ്കാരം, വാഗ്ദോഷം എന്നിവ ഇവരില്‍ ചിലരുടെ ദോഷങ്ങളാണ്‌.

പ്രതികൂല നക്ഷത്രങ്ങള്‍= വിട്ടം, പൂരുരുട്ടാതി, രേവതി, 
ഉത്രാടം ആദ്യപാദ(ധനുക്കൂര്‍)ത്തിന്‌ = പുണര്‍തം അന്ത്യപാദം പൂയം, ആയില്യം  (കര്‍ക്കിടകക്കൂര്‍),എന്നിവയും 
ഉത്രാടം അവസാന മൂന്നുപാദ (മകരക്കൂര്‍)ത്തിന്‌ = മകം, പൂരം, ഉത്രം ആദ്യപാദം എന്നിവയുംപ്രതികൂലനക്ഷത്രങ്ങളാണ്‌.

പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.


അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
ചൊവ്വ, വ്യാഴം, ബുധന്‍ എന്നീ ദശാകാലങ്ങളില്‍ ഇവര്‍ ദോഷപരിഹാര കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. 
ഉത്രാടം, കാര്‍ത്തിക, ഉത്രം നാളുകള്‍ ക്ഷേത്രദര്‍ശനം മറ്റ്‌ പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. 
നക്ഷത്രാധിപനായ ആദിത്യനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കേണ്ടതാണ്‌. ഞായറാഴ്ചവ്രതം, ഉത്രാടം നാളില്‍ ശിവക്ഷേത്രദര്‍ശനം, ശിവഭജനം, ഞായറും ഉത്രാടവും ചേര്‍ന്നുവരുന്ന ദിവസം ആദിത്യപൂജ തുടങ്ങിയവയൊക്കെ അനുഷ്ഠിക്കാം. നിത്യവും സൂര്യോദയത്തിനുശേഷം ആദിത്യനെ ഭജിച്ചുകൊണ്ട്‌ അല്‍പസമയം വെയിലേല്‍ക്കുന്നത്‌ ഉത്തമമാണ്‌. 
ഉത്രാടം ധനുക്കൂറില്‍ ജനിച്ചവര്‍ വ്യാഴത്തെയും മകരക്കൂറില്‍ ജനിച്ചവര്‍ ശനിയെയും പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠിക്കണം. വ്യാഴപ്രീതിക്കായി വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, വിഷ്ണുപൂജ തുടങ്ങിയവയും, ശനിപ്രീതിക്കായി ശനിയാഴ്ചവ്രതം, ശാസ്താക്ഷേത്രദര്‍ശനം, ശനീശ്വരപൂജ, അന്നദാനം തുടങ്ങിയവയും നടത്താം. 

ധനുക്കൂറില്‍ ജനിച്ചവര്‍ക്ക്‌  ചുവപ്പ്‌,  മഞ്ഞ, മകരക്കൂറില്‍ ജനിച്ചവര്‍ക്ക്‌ കറുപ്പ്‌, കടുംനീല എന്നിവ അനുകൂല നിറങ്ങളാണ്‌.

നക്ഷത്രമൃഗം-കാള, 

പശുവിന്റെ ആൺ വർഗ്ഗം

വൃക്ഷം-പിലാവ്‌, 
പ്ലാവ് എന്നതിനായുള്ള ഇമേജ് ഫലം
മിക്ക വീട്ടു വളപ്പിലും കണ്ടു വരുന്നു .മഞ്ഞപിത്തം .ത്വക് രോഗങ്ങള്‍ ,വയറിളക്കം ,സന്ധി വേദന എന്നിവയ്ക്ക് ഔഷധമായി ഇതിന്‍റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു.തടി വീട് നിര്‍മാണത്തിന് ഉപയോഗിക്കുന്നു.പച്ച ചക്ക വയറിളക്കം തടയുന്നതിനും പഴുത്തത് വീരേചനത്തിനും ഉപയോഗിക്കുന്നു .

ഗണം-മാനുഷം, 
ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ.ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്‌. പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ് കുടുംബത്തിൽ പെടുന്നു. . ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽമസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ്‌ ഇവ. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു.സംസ്കൃതപദമായ മനുവിൽ നിന്നാണ് മനുഷ്യൻ എന്ന മലയാളപദം ഉണ്ടായത്.മനനം ചെയ്യാൻ കഴിവുള്ളയാൾ എന്നർത്ഥത്തിലും മനുഷ്യൻ എന്ന വാക്കിനെ പരിഗണിച്ചു വരുന്നു.

യോനി-പുരുഷം, 
മനുഷ്യരിൽ പ്രായപൂർ‌ത്തിയെത്തിയ ആൺ‌ജാതി പൊതുവേ പുരുഷൻ‌ എന്നറിയപ്പെടുന്നു.

പക്ഷി-കോഴി, 
കോഴി എന്നതിനായുള്ള ഇമേജ് ഫലം
പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായഫാസിയാനിനയിലെ ഒരിനമാണ് കോഴിഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ.
ഭൂതം-വായു.


നക്ഷത്രദേവത വിശ്വദേവകളാണ്‌

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.



K.P.SREEVASTHAV
PADOOR ASTROLOGER 
09447320192

2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

പൂരാടം നക്ഷത്രഫലം


   POORADAM NAKSHATHRA PHALAM

ജ്യോതിഷസംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒന്നാണ് പൂരാടം. പൂർ‌വ്വആഷാഢം എന്നും അറിയപ്പെടുന്നു.ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സൗന്ദര്യം, ആകര്‍ഷകത്വം, ബുദ്ധിശക്തി, വിശാലഹൃദയം തുടങ്ങിയവയുള്ളവരായിരിക്കും. ശുഭാപ്തിവിശ്വാസം, അഭിമാനബോധം എന്നിവയും ഇവരുടെ സവിശേഷതകളാണ്‌.വശീകരണശക്തി, ആകര്‍ഷകമായി സംസാരിക്കുവാനുള്ള കഴിവ്‌, സുഹൃത്തുക്കളോടു തികഞ്ഞ ആത്മാര്‍ത്ഥത എന്നിവയും ഇവരുടെ ഗുണങ്ങളാണ്‌. സ്നേഹം, വാത്സല്യം തുടങ്ങിയ സദ്ഗുണങ്ങള്‍, മറ്റുള്ളവരെ സഹായിക്കുവാനുള്ള മനസ്ഥിതി, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്ന സ്വഭാവം തുടങ്ങിയവയും ഇവരെ വലിയ സുഹൃദ്‌വലയത്തിന്‌ ഉടമകളാക്കുന്നു.കലാപരമായ കാര്യങ്ങളിലും മതാനുഷ്ഠാനങ്ങളിലും ഇവര്‍ ഒരുപോലെ തല്‍പരരായിരിക്കും.    

ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സൗന്ദര്യം, ആഡംബരഭ്രമം എന്നിവയുള്ളവരായിരിക്കും. വിവാഹജീവിതത്തില്‍ ഇവര്‍ക്ക്‌ പല ക്ലേശങ്ങളും അഭിമുഖീകരിക്കേണ്ടിവരാറുണ്ട്‌.

പ്രതികൂല നക്ഷത്രങ്ങള്‍ = തിരുവോണം, ചതയം, ഉത്തൃട്ടാതി, പുണര്‍തം അവസാനപാദം, പൂയം, ആയില്യം.

പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ -
ചന്ദ്രന്‍, രാഹു, ശനി എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരമുള്ള ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. 
പൂരാടം, ഭരണി, പൂരം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം മറ്റ്‌ പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. 
ശുക്രപ്രീതികരങ്ങളായ കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. മഹാലക്ഷ്മീഭജനം, അന്നപൂര്‍ണേശ്വരീഭജനം എന്നിവ ഉത്തമമാണ്‌. പൂരാടം നക്ഷത്രവും വെള്ളിയാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ മുന്‍പറഞ്ഞ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തുന്നതും ഉത്തമമാണ്‌. 
രാശ്യാധിപനായ വ്യാഴത്തിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം എന്നിവ ഉത്തമം. വ്യാഴാഴ്ചയും പൂരാടം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം വിഷ്ണു പൂജയും നടത്താം.

നക്ഷത്രമൃഗം - വാനരന്‍
monkey എന്നതിനായുള്ള ഇമേജ് ഫലം
മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയായ മൃഗമാണ് വാനരന്‍,കാട്ടിലാണ് ഇവയുടെ വാസസ്ഥലം എങ്കിലും നാട്ടിലും കൂട്ടം കുട്ടമായി കഴിയുന്നവരും ഉണ്ട്. മനുഷ്യന്റെ പരിണാമം കുരങ്ങു വർഗ്ഗത്തിൽ പെട്ട ജീവിയിൽ നിന്നാണെന്നു കരുതുന്നു.

വൃക്ഷം - വഞ്ഞി

പുഴയുടെ തീരത്ത് കാണപ്പെടുന്നു..ഇലകൊഴിയുന്ന ഒരു സാധാരണ വൃക്ഷമായ ഇത് വഞ്ചി എന്നാ പേരിലും അറിയപ്പെടുന്നു.സംസ്കൃതത്തില്‍ ഇത് വേദശ എന്നറിയപ്പെടുന്നു.ഇതിന്‍റെ തൊലി ഔഷധ യോഗ്യമാണ്.പനിക്കും പ്രമേഹത്തിനും ഉത്തമമാണ് 

ഗണം - മാനുഷം

ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ.ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്‌. പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ് കുടുംബത്തിൽ പെടുന്നു. . ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽമസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ്‌ ഇവ. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു.സംസ്കൃതപദമായ മനുവിൽ നിന്നാണ് മനുഷ്യൻ എന്ന മലയാളപദം ഉണ്ടായത്.മനനം ചെയ്യാൻ കഴിവുള്ളയാൾ എന്നർത്ഥത്തിലും മനുഷ്യൻ എന്ന വാക്കിനെ പരിഗണിച്ചു വരുന്നു.

യോനി - പുരുഷം
മനുഷ്യരിൽ പ്രായപൂർ‌ത്തിയെത്തിയ ആൺ‌ജാതി പൊതുവേ പുരുഷൻ‌ എന്നറിയപ്പെടുന്നു.
പക്ഷി - കോഴി
കോഴി എന്നതിനായുള്ള ഇമേജ് ഫലം
പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായഫാസിയാനിനയിലെ ഒരിനമാണ് കോഴിഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ.

ഭൂതം - വായു

ജലം അഥവാ അപസ്സാണ്‌ ഈ നക്ഷത്രത്തിന്റെ ദേവത.

സമുദ്രത്തിന്റെയും ജലത്തിന്റെയും അധിപതിയായ ദേവനാണ്‌ ഹിന്ദു‍വിശ്വാസമനുസരിച്ച് വരുണൻ. പശ്ചിമദിൿപാലകനും വരുണനാണ്‌. പ്രജാപതി കാശ്യപനും അദിതിക്കും പിറന്ന ദ്വാദശാദിത്യന്മാരിൽ ഒരാളാണ്‌ വരുണൻ. വരുണന്റെ അനേകം ഭാര്യമാരെയും സന്താനങ്ങളെയും കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. പ്രചേതസ്സ്, പാശി, യാദസാംപതി എന്നിങ്ങനെയാണ്‌ അമരകോശത്തിൽ വരുണന്റെ പര്യായങ്ങൾ.

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

 വെള്ള, മഞ്ഞ എന്നിവ അനുകൂലനിറങ്ങള്‍.



K.P.SREEVASTHAV
PADOOR ASTROLOGER
09447320192