2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

മകം നക്ഷത്രം

MAKAM NAKSHATHRAPHALAM
Sree Vasthav: മകം നക്ഷത്രക്രമത്തിൽ 10-ാം സ്ഥാനമാണ് മകം നക്ഷത്രത്തിന് കൽപ്പിച്ചിരിക്കുന്നത് "ബഹുഭൃത്യ ധനോ ഭോഗീ സുര പിതൃ ഭക്തോ മഹോദ്യമ: പിത്ര്യേ" മകം നക്ഷത്രത്തിൽ ജനിക്കുന്നവർ വളരെയധികം ഭൃത്യന്മാരോടു ധനത്തോടു സുഖത്തോടും കൂടിയവനായും ദേവന്മാരിലും വീതൃക്കന്മാരിലും ഭക്തിയോടു കൂടിയവനായും വലുതായിരിക്കുന്ന കാര്യങ്ങളെ ഉത്സാഹത്തോടെ ചെയ്യുന്നവനായും ഭവിക്കും ഇപ്രകാരമുള്ള പ്രമാണ പ്രകാരമെല്ലാം ചിന്തിക്കുന്ന സമയത്തു മകം നക്ഷത്രത്തിൽ ജനിച്ചവർ പൊതുവെ വിദ്വാന്മാരും സൗമ്യ സ്വഭാവികളും ആയിരിക്കും ഗുരുഭക്കരായ ഇവർ സ്വപ്രയത്തു കൊണ്ടു തന്നെ ഉയർന്ന പദവിയിൽ എത്തി ചേരും സൗമ്യതയും സമാധാനവും കളിയാടുന്ന മുഖഭാവമാണ് ഇവരുടേത് അധികം തടിക്കാത്ത ശരീര പ്രകൃതിയും അധികം ഉയരമില്ലായ്മയും ഇവരിൽ കണ്ടു വരുന്നു ചിങ്ങക്കൂറുകാരണല്ലോ മക്ക നക്ഷത്രക്കാർ രാശിയുടെ സ്വരൂപം സിംഹമാണ് ആ രാജഭാവം എപ്പോഴും ഇവരിൽ ഉണ്ടായിരിക്കും പ്രശാന്തഗംഭീരമായ ഇവരുടെ വ്യക്തിത്വം തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത സദാചാരനിഷ്ടയും സത്യസന്ധതയും കൈമുതലായുള്ള ഇവർ അതിനെ തീരെ സഞ്ചരിക്കുന്നവരോട് എതിർപ്പുമുള്ളവരായിരിക്കും സജ്ജനങ്ങളുടെ ബഹുമാനത്തിനും നല്ല യഭിപ്രായത്തിനും ഇവർ എളുപ്പം പാത്രിഭുതരാകും ഇവരുടെ രണ്ടാം ഭാവം ബുധക്ഷേത്രമായതുകൊണ്ട് തന്നെ മധുരമായി സംസാരിക്കുവാനും പെരുമാറുവാനും കാവ്യരചനകളിൽ മുഴുകുവാനും ഉള്ള കഴിവുമുണ്ടാകും എല്ലാ കാര്യങ്ങളിലും ഇവർക്ക് സാമാന്യമായ അറിവ് ഉണ്ടായിരിക്കും വിജ്ഞാന താല്പര്യം കൂടുതലായുള്ള മു നക്ഷത്രക്കാർ എപ്പോഴും പുതിയ അറിവുകൾ നേടുവാനും അത് പ്രയോഗത്തിൽ വരുത്തുവാനും ശ്രമിക്കുന്നവരായിക്കും സന്ദർഭമനുസരിച്ച് പെരുമാറുവാനും അവസരങ്ങൾ കണ്ടെത്തുവാനും ഇവർക്ക് കഴിവ് കൂടുതലായിരിക്കും ഈശ്വരഭക്തിയും ഉരുത്വവും ഇവർ പിൻ തുടരുന്ന രണ്ട് മഹൽ ഗുണങ്ങളാണ് ഉറച്ച ഈശ്വരവിശ്വാസവും മതനിഷ്ടയും ഉള്ള ഇവർ എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്ന മനോഭാവക്കാരായിരിക്കും അതിനാൽ തന്നെ എത്ര പ്രതിസന്ധിഘട്ടങ്ങളിലും ഇവരിൽ സമചിത്തത കണ്ടെന്നു വന്നേക്കും ത്യാഗമനോഭാവം നല്ല പോലെയുള്ള ഇവർ പൊതുവെ മീത ഭാഷികളും ആയിരിക്കും ജീവിതത്തിൽ പലവിധ പ്രയാസങ്ങളും പ്രവർത്തനങ്ങളിൽ വ്യതിയാനങ്ങളും ഇവരെ എപ്പോഴും അലട്ടുമെങ്കിലും ആദർശത്തിൽ സ്ഥിര നിഷ്ടയും ധാർമ്മിക ബോധവും ഇവർ ഒരിക്കലും കൈവിടാറില്ല അതിനാൽ തന്നെ സാംസ്കാരികമായ മേന്മയും ദൃഢമായ ദൈവവിശ്വാസവും ഒന്നു കൊണ്ടുമിളകാത്ത മനസും ഇവരുടെ പ്രത്യേക തന്നെയാണെന്ന് പറയാം ആത്മാഭിമാനത്തിന് മാതൃകകളായ മകം നക്ഷത്രക്കാർ ആരേയും വക വെച്ച് കൊടുക്കുന്നവരായിരിക്കില്ല അതിനാൽ തന്നെ തന്നിഷ്ടക്കാരെന്നും അഹങ്കാരികളെന്നും മറ്റും മറ്റുള്ളവർക്ക് തോന്നിയേക്കാം എന്റെ കാര്യത്തിൽ എനിക്ക് കഴിവുണ്ട് നിങ്ങളുടെ സഹായം ആവശ്യമില്ല എന്നൊരു സവിശേഷതയും ഇവരിൽ കണ്ടേക്കാം മറ്റുള്ളവരെ ആശ്രയിക്കാനും അവരുടെ സഹായം അഭ്യർത്ഥിക്കാനുമീവർ പിറകിലാണ് സത്യത്തെ മാനിച്ച് കൊണ്ടുള്ള കളങ്കമറ്റ ഹൃദയം ഉള്ളവരായതിനാൽ തന്നെ ഇവർക്ക് പെട്ടെന്ന് ദേഷ്യവും വന്നേക്കും ഈ മുൻകോപം ഇവർക്ക് പല ബുദ്ധിമുട്ടുകളും വരുത്തിച്ചു തീർക്കും ആരുടേയും ഔദാര്യം പറ്റാനും ഇവരെ കിട്ടില്ല. അഭിമാനത്തിന് വലുതായ പ്രാധാന്യം കൊടുക്കുന്ന ഇവർ മറ്റുള്ളവരുടെ മുന്നിൽ താഴ്ന്ന് കൊടുക്കാൻ ഇഷ്ടപ്പെടുന്നില്ല അതുകൊണ്ട് തന്നെ തങ്ങൾക്ക് പ്രയോജനകരമായ സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും Sree Vasthav: ഇവർക്ക് കിട്ടേണ്ടതായ പല പ്രയോജനങ്ങളും ഇവർക്ക് കിട്ടാറില്ല. പക്ഷ ആത്മാഭിമാന വിജ്യംഭീതരായ ഇവർക്കതിൽ പരാതിയോ പരിഭവമോ ഉണ്ടാകില്ലായെന്നതാണ് വാസ്തവം സജ്ജനങ്ങളോട് വിധേയത്വം കാണിക്കുന്ന മകം നക്ഷൽക്കാർ യോഗ്യമായ പെരുമാറ്റവും പ്രവൃത്തിയും കൊണ്ട് മറ്റുള്ളവർക്ക് എന്നും മാതൃകയായിരിക്കും കഴിവതും ഒതുങ്ങി ജീവിക്കാനാണിവർ ഇഷ്ടപ്പെടുക വാക്കിലും പ്രവൃത്തിയിലും നിഷ്കളങ്കത മാനദണ്ഡമാക്കി ജീവിക്കുന്ന ഇവർ അതിനു വിപരീതമായി കഴിയുന്ന വ്യക്തികളിൽ നിന്നും അകന്നു കഴിയാൻ ശ്രമിക്കുന്നവരായിരിക്കും ഇവർക്ക് ആരോടെങ്കിലും ദേഷ്യമോ വെറുപ്പോ തോന്നിപ്പോയാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും അവരുമായി സഖ്യം പുലർത്തുകയില്ല എന്നതും മകം നാളുകാരുടെ പ്രത്യേകതയാണ് എല്ലാതരം വ്യക്തികളോടും സഹകരിക്കുന്നവരാണെങ്കിലും അത്തരം സഹകരണത്തിൽ ഒരു മിതത്വം സൂക്ഷിക്കാറുണ്ട് പക്ഷഭേദമില്ലാതെ അഭിപ്രായം പറയാനും പ്രവർത്തിക്കാനും കഴിവുള്ളവരാണ് മകം നക്ഷത്രക്കാർ ഇവർ ഒരു കാര്യം നീശ്ചയിച്ചുറപ്പിച്ചാൽ പിന്നെ ഇവരെയതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇത്തിരി വിഷമമാണ് പുറമെ ചപലത പ്രകടിപ്പിക്കുന്നവരാണെങ്കിൽ കൂടിയും ഉറച്ച മനസ്ഥിതിയുള്ളവരാണ് ഇവർ അത്തരം സാഹചര്യങ്ങൾ വന്നാൽ എന്തൊക്കെ തന്നിൽ നിന്നകന്നാലും ഉദ്ദേശിച്ച കാര്യം ഇവർ നിറവേറ്റിയിരിക്കും തന്നോട് ശത്രുത പുലർത്തുന്നവരോട് നിർദ്ദാക്ഷിണ്യപൂർവ്വം പെരുമാറുവാൻ മടിയില്ലാത്തവരാണ് ഇവരെങ്കിൽ കൂടിയും ഇവരിൽ സർവ്വജീവി സ്നേഹവും ഹൃദയ വിശാലതയും ഉണ്ടായിരിക്കും മകം നക്ഷത്രക്കാർ സ്വാർത്ഥതയ്ക്ക് വേണ്ടി നിലകൊള്ളുന്നവരായിരിക്കില്ല ഏതു കാര്യത്തിലേർപ്പെട്ടാലും തികഞ്ഞ ആത്മാർത്ഥതയോടെ തന്നിലർപ്പിക്കപ്പെട്ട കർമ്മത്തെ നീറവേറ്റുന്ന ഇവർക്ക് പക്ഷേ അതിനനുസരിച്ചുള്ള സാമ്പത്തീക ഗുണം ഉണ്ടായെന്നു വരില്ല. പൊതുകാര്യങ്ങളിൽ ഇവർക്ക് വളരെയധികം ശോഭിക്കാൻ കഴിയും അതുപോലെ ശാസ്ത്രകലാ സാംസ്കാരിക രംഗങ്ങളിലും ഇവർ ശോഭിച്ചു കാണുന്നു. സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കി മറ്റുള്ളവർക്ക് ഉപദേശം നൽകാൻ കഴിവുള്ള ഇവർ ഉപദേഷ്ടാവ് അദ്ധ്യാപകൻ എന്നീ നിലകളിൽ ശോഭിക്കാൻ കഴിയും ശാസ്ത്രീയവും സാങ്കേതികവുമായ എല്ലാ കാര്യങ്ങളിലും ഇവർ വിജയിക്കും അവയെ പോഷിപ്പിക്കുന്നതിലും അത്തരം ആളുകൾക്ക് പ്രോത്സാഹനം നൽകുന്നതിലും ഇവർക്ക് യാതൊരു മടിയുമുണ്ടാകില്ല കഠിനാധ്യാനി കളായ മകം നക്ഷത്രക്കാർ അധികാരസ്ഥാനങ്ങളിലെത്തിയാൽ നല്ല പോലെ ശോഭിക്കുന്നതാണ് ജന്മനാ നേതൃപാടവം ഉള്ള ഇവർ തനിക്കൊപ്പമുള്ളവരെ കൂടി ഉൾപ്പെടുത്തി മഹത്തായ കർമ്മങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ളവരാണ് മറ്റുള്ളവരുടെ ഗുണത്തിന് വേണ്ടി സ്വജീവിതം പോലും സമർപ്പിക്കുവാൻ ഇവർക്ക് മടിയുണ്ടാകില്ല പൊതുപ്രവർത്തനരംഗത്തു ഇവർ വളരെയധികം ശോഭിക്കും ഇവരിലധീകം പേരുടേയും അടിവയർ കട്ടിയുള്ളതായാണ് കാണപ്പെടുന്നത് കേതുവിന്റെ ആധിപത്യമുള്ളതുകൊണ്ടാകാം ഇവരുടെ വ്യക്തിത്വത്തിനു ഒരു രഹസ്യാത്മകത ഉണ്ടായിരിക്കും മകം നക്ഷത്രം സ്ത്രീകളുടെ പ്രത്യേകഫലം മഘാസുമാന്യാ ബഹുശത്രുപക്ഷാ, ശ്രീയാധികാ പാപവിവർജ്ജിതാ ച; ഭക്താ ഗുരുണാം പ്രണതാദ്വിജാനാം, നാരീ ഭവേത് പാർത്ഥിവ സൗഖ്യയുക്താ. ഇങ്ങനെ ഉള്ള പ്രമാണപ്രകാരം അർത്ഥം ചിന്തിക്കുമ്പോൾ മകം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ പൊതുവെ മാന്യതയും ഐശ്വര്യവും ദേവബ്രാഹ്മണ ഗുരുക്കന്മാരിൽ ഭക്തിയുള്ളവളുമായിരിക്കും ഇവർ പാപമില്ലാത്തവരും രാജകീയ സുഖമനുഭവിക്കുന്നവരും ധാരാളം ശത്രുക്കളുള്ളവരും ആയിരിക്കും, പുരുഷന്മാരെ അപേക്ഷിച്ച് മകം നാള് സ്ത്രീകൾക്ക് അധികം ഗുണമാണെന്നാണ് പറയപ്പെടുന്നത് മകം പിറന്ന മങ്ക എന്ന ചൊല്ല് തന്നെയുണ്ടല്ലോ ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ അസാമാന്യ വ്യക്തിത്വമുള്ളവരായിരിക്കും ധാർമ്മിക ചിന്ത ഇവർക്ക് കൂടുതലാണ് സൗന്ദര്യത്തിലും കലാബോധത്തിലും ഇവർ അനുഗ്രഹീതർ തന്നെയാണ്. ഗാർഹികവും ഔദ്യോഗികവുമായ എല്ലാ രംഗങ്ങളിലും ഇവർക്ക് അസൂയാർഹമായ പുരോഗതി ഉണ്ടായിരിക്കും. എതിരാളികളെ നീലംപരിശാക്കാനുള്ള കഴിവും ഇവർക്ക് ജന്മസിദ്ധമായി തന്നെയുണ്ട്, മകം നക്ഷത്രത്തിൽ പിറന്ന മങ്ക ഒരു വീട്ടിലുണ്ടെങ്കിൽ അത് - അമ്മയായാലും മകളായാലും മരുമകളായാലും അധികാരകേന്ദ്രം അവരിലായിരിക്കുമെന്നതിൽ തർക്കമില്ല, ആ ഗൃഹത്തിന്റെ കിരീടവും ചെങ്കോലും അവർക്കായിരിക്കും. സ്വന്തം ജനങ്ങളോടും, സ്വന്തം കുലത്തോടും, കൂറുള്ള ഇവർ എന്നും വീടിന്റെ വിളക്കായിരിക്കും. ഭർത്തൃ സൗഭാഗ്യം സന്താനഗുണം ഭർത്തൃസൗഭാഗ്യം തുടങ്ങിയവയെല്ലാം ഇവർക്ക് ലഭിക്കും ആശിച്ചതെല്ലാം നേടി കഴിഞ്ഞാലും പിന്നേയും വിഷാദത്തിന്റെ നേർത്ത ഒരല ഇവരുടെ മനസിൽ ഉണ്ടായിരിക്കുമെന്നതും സത്യമാണ്. മകം നക്ഷതക്കാർക്ക് ഏകദേശം മൂന്നര വയസു വരെ ബാലാരിഷ്ടതാ നിറഞ്ഞ കാലമായിരിക്കും ശേഷം 23 വയസു വരെ ഗുണപരമായ കാലമാണ് വിദ്യാഗുണം, വിദ്വൽപ്രശംസ വിശേഷ വസ്ത്രാഭരണസിദ്ധി, തൊഴിൽ ഗുണം എന്നിവ അനുഭവമാകും, സ്ത്രീകൾക്ക് ഇതിനുള്ളിൽ തന്നെ വിവാഹയോഗവുമുണ്ട്. 23 മുതൽ 29 വയസു വരെയുള്ള കാലം ഗുണ ദോഷമിശ്രമാണ് തൊഴിൽ ഗുണം സാമ്പത്തീക ശ്രേയസ്സ് തുടങ്ങിയവയ്ക്കൊപ്പം തന്നെ യാത്രാക്ലേശം, സ്വജനവിരോധം, പലവിധ തടസ്സങ്ങൾ, മന:ക്ലേശം തുടങ്ങിയവയും അനുഭവമാകും 29 മുതൽ 39 വരെയുള്ള കാലം ഗുണപ്രദമായ സമയമാണ്. സന്താനഗുണം കുടുംബപരമായ ഐശ്വര്യം ധനപരമായ ശ്രേയസ്സ് നവീനഗൃഹ വാഹനയോഗം തുടങ്ങിയവ അനുഭവത്തിൽ വരും, ശേഷം 64 വയസുവരെയുള്ള കാലത്തു പലവിധ മാറ്റങ്ങളും ജീവിതത്തിൽ വന്നു ചേരും കുടുംബജീവിതത്തിൽ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും അതിനോടൊപ്പം തന്നെ അഭിവൃദ്ധിയും ഉണ്ടാകും 64 വയസിനു ശേഷമുള്ള കാലം പൊതുവെ ശാന്തവും സമാധാനപൂർണ്ണവുമായിരിക്കുമെങ്കിലും ഈ കാലത്തു ഒന്നിലധികം സ്ഥലത്തു മാറി താമസിക്കാൻ ഇടയാകും. പ്രതികൂല നക്ഷത്രങ്ങൾ ഉത്രം, ചിത്ര, വിശാഖം, എന്നീ നക്ഷത്രങ്ങളും അഷ്ടമരാശിക്കൂറിൽ ഉൾപ്പെട്ട നക്ഷത്രങ്ങളായ പൂരോരുട്ടാതി അവസാന കാൽ ഭാഗം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളും പ്രതികൂലങ്ങളാണ് പ്രസ്തുത നക്ഷത്രങ്ങളിൽ ജനിച്ചവരുമായി കൂട്ടു ബിസിനസിൽ ഏർപ്പെടുന്നതും അവർക്കു വേണ്ടി ജാമ്യം നിൽക്കുന്നതും ദോഷത്തിൽ കലാശിക്കുമെന്നാണ് വിശ്വാസം, ഈ നക്ഷത്രക്കാരുമായുള്ള ദീർഘകാല കൂട്ടുകെട്ടും അത്ര കണ്ട് ഗുണം ചെയ്യാറില്ല, മേൽ പറഞ്ഞ പ്രതികൂല നക്ഷത്രങ്ങളിൽ ശുഭകാര്യങ്ങൾ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. അനുഷിക്കേണ്ട കാര്യങ്ങൾ മകം നക്ഷത്രക്കാർക്ക് സൂര്യന്റെയും ചൊവ്വയുടേയും വ്യാഴന്റേയും ദശാകാലം പൊതുവെ ദോഷ പ്രദമായ കാലമായതിനാൽ ഈ സമയത്തിൽ വിധി പ്രകാരമുള്ള പരിഹാരകർമ്മങ അനുഷ്ഠിക്കേണ്ടതാണ് നക്ഷത്രാധിപനായ കേതുവിനെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുന്നതും ഗണപതിയെ പ്രാർത്ഥിക്കുന്നതും പിറന്നാൾ തോറും ഗണപതിഹോമം നടത്തുന്നതും ഉത്തമമാണ് രാശ്വധീപനായ സൂര്യനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളും അനുഷ്ഠിക്കാവുന്നതാണ് .ശിവക്ഷേത്ര ദർശനം നടത്തുന്നതും ശിവനെ ഭജിക്കുന്നതും ഗുണകരമാണ്. ആദിത്യഹൃദയ മന്ത്രം പതിവായി ജപിക്കുന്നത് ഉത്തമമാണ് നിത്യവും രാവിലെ ആദിത്യ പ്രാർത്ഥനയോടെ അല്പനേരം വെയിലേൽക്കുന്നത് നല്ലതാണ്. സൂര്യനമസ്കാരം ചെയ്യുന്നത് കൂടുതൽ ഗുണകരമാണ്. മകം, മൂലം, അശ്വതി എന്നീ ജന്മാനുജന്മനക്ഷത്രങ്ങളിൽ ക്ഷേത്രദർശനം വ്രതം ജപം തുടങ്ങിയ കാര്യങ്ങൾ അനുഷ്ഠിക്കാം. മകം നക്ഷത്രവും ഞായറാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിൽ സവിശേഷ പ്രാധാന്യത്തോടെ വ്രതജപാദികൾ നടത്തുന്നത് കൂടുതൽ ഗുണം ചെയ്യും. നക്ഷത്ര വൃക്ഷാദികൾ നക്ഷത്ര വൃക്ഷം : പേരാൽ നല്ലൊരു തണൽ മരമാണ് പേരാൽ അതിനാൽ തന്നെ ഗ്രാമാതിർത്തികളിൽ ഇവ വെച്ചു പിടിപ്പിക്കണമെന്ന് മനുസ്മൃതിയിൽ പറഞ്ഞിട്ടുണ്ട്. ജലദൗർലഭ്യം ഉണ്ടാവാതിരിക്കാൻ ജലാശയങ്ങളുടെ കരയിൽ പേരാൽ നടണമെന്ന് വരാഹമിഹിരനും പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ വൃക്ഷമാണ് പേരാൽ. ഇത് ഏകദേശം 50 മീറ്ററോളം ഉയരം വെക്കാറുണ്ട്, മിക്കവാറും പേരാലുകൾ മറ്റുമരങ്ങളിലെ പോടുകളിൽ വളർന്ന് വായ് വേരുകൾ താഴോടീറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണ് പതിവ്, വേരേത് തടിയേത് എന്ന് വേർ തിരിച്ചറിയാൻ കഴിയില്ല നിലത്തു തന്നെ വളർന്നു കാണുന്നവ മിക്കവാറും മനുഷ്യർ നട്ടതാവും. ഇന്ത്യയിൽ ഇല കൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻ പുറങ്ങളിലും പേരാൽ ഉണ്ട്. പേരാലിന്റെ തൊലി, വേര്, ഇലകൾ, മുകുളം, പഴം, കറ, എന്നിവയെല്ലാം ഔഷധയോഗ്യമാണ്. മകം നക്ഷത്രത്തിൽ ജനിച്ചവർ ഒരിക്കലും ഈ മരത്തിനെ മുറിക്കുവാൻ പാടില്ല കഴിയുമെങ്കിൽ അവയെ നട്ടു വളർത്തി സംരക്ഷിക്കുന്നത് ആയുസ്സിനും ആരോഗ്യത്തിനും വളരെ ഉത്തമമാണ്. നക്ഷത്ര മൃഗം: എലി കരണ്ടുതീനി വർഗ്ഗത്തിൽപ്പെട്ട ഒരു സസ്തനിയാണ് എലി. റോഡൻഷ്യവർഗ്ഗത്തിലെ മ്യൂറിഡേ കുടുംബത്തിൽപ്പെട്ട റാറ്റസ് ജനുസ്സിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ സസ്തനികളിൽ ആറിലൊന്ന് എലികളാണ്. ഏത് പരിതസ്ഥിതിയിലും വളരുകയും പെറ്റുപെരുകുകയും ചെയ്യുന്നതിനാൽ ഇവർക്ക് വംശനാശ ഭീഷണിയേ ഉദിക്കുന്നില്ല. ഒരു പെൺ എലി പ്രതിവർഷം 100 എലികളെ വരെ പ്രസവിക്കുമെന്നാണ് കണക്ക്. മകം നക്ഷത്രക്കാർ തങ്ങളുടെ നക്ഷത്ര മൃഗമായ എലികളെ കൊല്ലാൻ പാടില്ല. നക്ഷത്ര പക്ഷി : ചെമ്പോത്ത് നമ്മുടെ നാട്ടിൽ സർവ്വസാധാരണയായി കാണപ്പെടുന്ന പക്ഷിയാണ് ചെമ്പോത്ത്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അതിനോടടുത്ത പ്രദേശത്തും പ്രധാനമായും കണ്ടു വരുന്ന ഇവകുയിലിൻ്റെ അടുത്ത ബന്ധുക്കളാണ്. ശരീര പ്രകൃതിയിൽ കാക്കകളോട് വളരെ സാദൃശ്യമുള്ള പക്ഷിയാണ് ചെമ്പോത്ത്, ആയില്യം നക്ഷത്രക്കാർ ചെമ്പോത്തിനെ ഉപദവിക്കുവാൻ പാടില്ല. നക്ഷത്രയോനീ : പുരുഷൻ മനുഷ്യരിൽ പ്രായപൂർത്തിയെത്തിയ ആൺ വിഭാഗത്തെയാണ് പുരുഷൻ എന്നു പറയുക, വിവാഹ പൊരുത്തചിന്തനയിലാണ് ഇത് പ്രധാനമായും പരിഗണിക്കുക യോനി പൊരുത്തമെന്നാണ് അതിനെ പറയുക. നക്ഷത്രഗണം: അസുരൻ ബ്രഹ്മാവിൻ്റെ പൌത്രനും മരീചിയുടെ പുത്രനുമായ കാശ്യപന് ദക്ഷപ്രജാവതിയുടെ പുത്രിയായ ദീതിയിലുണ്ടായ പുത്രന്മാരാണ് അസുരന്മാർ. അദിതീ പുത്രന്മാരായ ദേവന്മാരുടെ ശത്രുക്കളാണ് അസുരന്മാർ ഇവർ തിന്മയുടെ പ്രതിരൂപങ്ങളാണ്, എങ്കിലും ഇവരിലും അപൂർവ്വം നല്ലവർ ഉണ്ടായിട്ടുണ്ട് പ്രഹ്ലാദൻ, മഹാബലി തുടങ്ങിയവർ അതിനുദാഹരണം. വിവാഹപൊരുത്ത ചിന്തനയിലാണ് ഇത് പ്രധാനമായും പരിഗണിക്കുന്നത്, ഗണപൊരുത്തമെന്നാണ് ഇതിനെ പറയുക. നക്ഷത്ര ദേവത: പിതൃക്കൾ നമ്മുടെ പൂർവ്വീകരാണ് പിതൃക്കൾ, മൺമറഞ്ഞു പോയ പിതൃക്കളെ പ്രസാദിപ്പിക്കേണ്ടത് ഓരോ മനുഷ്യന്റേയും കടമയാണ്. പിതൃക്കളുടെ പ്രസാദമില്ലെങ്കിൽ അവന്റെ ജീവിതം ക്ലേശപൂർണ്ണമായിരിക്കുമെന്നാണ് അനുഭവം. മകം നക്ഷത്രക്കാർ തങ്ങളുടെ നക്ഷത്ര ദേവതയായ പിതൃക്കളെ നിത്യവും ആരാധിക്കുന്നത് ജീവിത പുരോഗതിക്ക് ഏറ്റവും ഗുണകരമാണ്. ഓം പിതൃഭ്യോ നമ: എന്ന മന്ത്രം പതിവായി ജീവിക്കുന്നത് വളരെ ഗുണകരമാണ് ഭാഗ്യനീറം - കറുപ്പ് ചുവപ്പ് ഭാഗ്യദിക്ക് - കിഴക്ക് ഭാഗ്യദിവസം - വെള്ളി ഭാഗ്യസംഖ്യ - 7 ഭാഗ്യരത്നം - വൈഡൂര്യം ജാതക വിശകലനത്തിനു ശേഷം മാത്രം ഭാഗ്യരത്നം ധരിക്കുക

കെ.പി.ശ്രീവാസ്തവ്
ജ്യോത്സ്യന്‍
09447320192
­

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ