2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

ആയില്യം നക്ഷത്രം

AYILYAM NAKSHATHRAPHALAM
ജ്യോതിഷത്തിലെ ഒൻപതാമത്തെ നാളാണ് ആയില്യം. ഹിന്ദു ജ്യോതിഷത്തിൽ ആശ്ലേഷ എന്നറിയപ്പെടുന്നു.ആയില്യം അഥവാ ആശ്ലേഷ എന്ന വാക്കിന്റെ അർഥം ആലിംഗനം എന്നാണ്..കർക്കിടകരാശിയിൽപ്പെടുന്ന ഈ നാളിന്റെ ദേവത നാഗമാണ്.
 ഇവര്‍ വളരെപെട്ടെന്നു പ്രസാദിക്കുകയും പെട്ടെന്ന് തന്നെ വിഷാദം ബാധിക്കുന്നവരുമായിരിക്കും. അതുപോലെ  ഇവര്‍ കര്‍ക്കശമായി പറയുകയും  ദയഇല്ലാതെ പെരുമാറുകയും ചെയ്യും. വിട്ടുവീഴ്ചമനോഭാവം  കുറവായിരിക്കും. ആജ്ഞാശക്തിയും  നേതൃത്വം വഹിക്കാനുള്ള കഴിവും ഇവര്‍ക്ക് ജന്മസിദ്ധമായിട്ടുണ്ട്. അധികാരസ്ഥാനങ്ങളില്‍  എത്തിചേരാന്‍  ആഗ്രഹിക്കുകയും അതിനായി  അത്യാധ്വാനം ചെയ്യുകയും  ചെയ്യും. എല്ലാവരോടും മാന്യമായി സംസാരിക്കുകയും  പെരുമാറുകയും ചെയ്യുമെങ്കിലും സ്വന്തം  നേട്ടങ്ങളായിരിക്കും മനസ്സിലെ ലക്ഷ്യം.
അഭിവൃദ്ധിക്കായി  അത്യാധ്വാനം ചെയ്യുമെങ്കിലും ആര്‍ഭാടങ്ങള്‍ക്കു വേണ്ടി അമിതമായി ചെലവു ചെയ്യുന്ന സ്വഭാവവും ഉണ്ടാകും. നിയന്ത്രണങ്ങള്‍ പൊതുവേ ഇഷ്ടപെടുകയില്ല. സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആരെങ്കിലും തടസ്സം നിന്നാല്‍ അവരില്‍ നിന്ന് ഒഴിഞ്ഞ് മാറുകയും അവരെ വെറുക്കുകയും ചെയ്യും. എല്ലാം സമ്മതിച്ചുകൊടുക്കുന്നവരെ  മാത്രമേ  സുഹൃത്തുക്കളായി  അംഗീകരിക്കുകയുള്ളൂ. അവരെ സഹായിക്കുകയും ചെയ്യും.  ഈ സ്വഭാവം ജീവിതപങ്കാളി മനസ്സിലാക്കിയാല്‍ വിവാഹജീവിതം വലിയ പ്രശ്‌നമില്ലാതെ കടന്നു പോകും. ജീവിതപങ്കാളിയില്‍ നിന്ന് സ്‌നേഹം കൂടുതല്‍ ആഗ്രഹിക്കുന്നവരാണ് ഈ നാളുകാര്‍.
എല്ലാവരെയും സംശയദൃഷ്ടിയോടുകൂടി നോക്കുകയും ചില കാര്യങ്ങളില്‍ ലുബ്ദവും ചില കാര്യങ്ങളില്‍ ധാരാളിത്തവും കാണിക്കും. അധികമായി ആരോടും അടുക്കാത്ത സ്വഭാവമാണ് ഇവര്‍ക്കുള്ളത്. നിര്‍ബന്ധബുദ്ധികൂടും. പിണക്കം തോന്നുന്നവരോട് വളരെ ക്രൂരമായി ചിലപ്പോള്‍  പെരുമാറിയെന്നുവരും. അവരില്‍ നിന്ന് അകന്ന് കഴിയാന്‍ പ്രത്യേകം ശ്രദ്ധിക്കും. എപ്പോഴും ഗൗരവഭാവം മുഖത്തുണ്ടാവും.  എന്നാല്‍  വളരെ  അടുപ്പമുള്ളവരുടെ മുന്‍പില്‍  എല്ലാം തുറന്നു പറയുന്ന സ്വഭാവമുണ്ടാവും. ആശങ്കയും ഭയവും മനസ്സിനെ അലട്ടികൊണ്ടിരിക്കും. വളരെ ചുരുക്കം ആളുകളെ മാത്രമേ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയുള്ളൂ. ആരെയും പൂര്‍ണ്ണമായി വിശ്വസിക്കുകയില്ല. എന്നാല്‍ എല്ലാവരോടും ലോഹ്യത്തില്‍ കഴിയാന്‍ ശ്രമിക്കും
 ധനവും ഭാഗ്യവും ഉണ്ടാകും .പെട്ടെന്ന് ക്ഷോഭിച്ച് സാഹസപ്രവര്‍ത്തികള്‍ ചെയ്‌തെന്നു വരും. ഇതുമൂലം  പൊതുപ്രവര്‍ത്തനങ്ങളിലും ജോലിസ്ഥലത്തും, തൊഴിലിലും ശത്രുക്കള്‍ ഉണ്ടായെന്നു വരും. എല്ലാപ്രവര്‍ത്തനങ്ങളും വളരെ ചിട്ടയായി ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടാകും. വിജയപരാജയങ്ങള്‍  ഒന്നിടവിട്ട് ജീവിതത്തില്‍ ഉണ്ടാകും. എന്തിനെപറ്റിയും  എപ്പോഴും  ആകുലപ്പെടും. സ്വജനങ്ങളില്‍ നിന്ന് പ്രയോജനം  പൊതുവേ കുറയും. അവരെ സഹായിച്ചാലും അവരില്‍ നിന്ന് തിരികെ സഹായം കിട്ടാന്‍ ബുദ്ധിമുട്ടാണ്.
- ആയില്യം സ്ത്രീകളുടെ നക്ഷത്ര ഫലം. സാർപ്പേ കുരൂപാ വ്യസനാഭിഭൂതാ ക്രിയാ വിഹീനാതി കഠോര വാക്യാ നാരീ ഭവേത് സത്യവീഹീന കൃത്യാ ദംഭാന്വിതാ ഛദ്മരതാ കൃതഘ്നാ ആയില്യം നക്ഷത്രത്തിൽ ജനിച്ച സ്തീകൾ കുരൂപയും ദുഃഖങ്ങൾ അനുഭവിക്കുന്നവരും കഠിനമായ വാക്കുകൾ പറയുന്നവരും അലമ്പരും അസത്യവാദികളും അഹങ്കാരികളും വ്യാജമായ കാര്യങ്ങളിൽ മുഴുകുന്നവരും ആയിരിക്കും. ആയില്യം നക്ഷത്ര ജാതകർ പൊതുവെ പുരുഷ പ്രകൃതികളായിരിക്കും അസാമാന്യ ധൈര്യവും കർമ്മ കുശലതയും സ്ഥിരോത്സാഹവും ഇവരുടെ മുഖമുദ തന്നെയാണ്. ഭരണ സാമർത്ഥ്യം പ്രത്യേകമായി തന്നെ ഇവരിൽ കാണാൻ കഴിയും. സുഖാനുഭവത്തിലും ഈശ്വരഭക്തിയിലും സത്യധർമ്മാദികൾ കൈവിടാതെ ജീവിക്കുന്നതിലും ഇവർ ബദ്ധശ്രദ്ധരായിരിക്കും ഗൃഹഭരണത്തിലായാലും മറ്റു പ്രവൃത്തി മണ്ഡലങ്ങളിലായാലും സ്വതന്ത്രത വേണമെന്നുള്ളത് ഇവർക്ക് നിർബന്ധമാണ്. അതു പോലെ മറ്റുള്ളവരുടെ മേൽക്കോയ്മ അംഗീകരിച്ചു കൊടുക്കാനും മടിയാണ്. എന്നിരിക്കലും എത്ര ദുർഘടം പിടിച്ച പ്രവൃത്തികളും വളരെയധികം ഉത്തരവാദിത്തത്തോടെ' ചെയ്തുതീർക്കും. ഇവരുടെ കഴിവിനെ എല്ലാവരും ഐക്യകണ്ഠേന അഭിനന്ദിക്കും. ഉപദേശിക്കാൻ ഇഷ്ടമുള്ള ഇവരുടെ അടുത്തേക്ക് മറ്റാരെങ്കിലും ഉപദേശം കൊണ്ടു ചെന്നാൽ ഇവരത് ചെവിക്കൊള്ളാൻ പോലും തയ്യാറായെന്ന് വരില്ല. കൃതഘ്നതയും ഉപകാരസ്മരണയില്ലായ്മയും ഇവരിലധികം പേരിലും കണ്ടുവരാറുണ്ട്,ഒരു പക്ഷേ ഇതുകൊണ്ടെല്ലാമായിരിക്കാം മന: കേശം ഇവരുടെ സന്തതസഹചാരിയായി കാണപ്പെടുന്നത്. ഇവരുടെ ഏഴാം രാശിയായ മകരം ശനിയുടെ സ്വക്ഷേത്രവും, ഗുരുവിൻ്റെ നീചവും, ചൊവ്വയുടെ ഉച്ചവും, ആയതിനാൽ വിവാഹജീവിതം ക്ലേശ പ്രദമാകാൻ ഇടയുണ്ട്. ദാസത്യബന്ധത്തിൽ സംതൃപ്തി അനുഭവിക്കുന്ന ആയില്യം നക്ഷത്രക്കാർ തുലോം വിരളമായിരിക്കും. വളരെ താമസിച്ചുള്ള വിവാഹമോ ഭാര്യാഭർത്തൃ കലഹമോ വിരഹമോ കൊണ്ട് സ്ത്രീ പുരുഷ ഭേദമന്യേ ആയില്യം നാളുകാരുടെ ദാമ്പത്യ ജീവിതം ദുർഘടം പിടിച്ചതാകാൻ ഇടയുള്ളതിനാൽ വിവാഹത്തിനു മുൻപ് ഉത്തമ ദൈവജ്ഞനെ കൊണ്ട് ജാതക പരിശോധന നടത്തിക്കുക. (ജാതകത്തിൽ ഏഴാം ഭാവാധിപൻ്റെ ബലത്തെ ആശ്രയിച്ചിരിക്കും വിവാഹജീവിതവിജയം) ആയില്യം നക്ഷത്രക്കാർക്ക് ഏകദേശം 15 വയസിന് ശേഷമായിരിക്കും ജീവിതത്തിൽ പുരോഗതി കൈവരിക 15 മുതൽ 35 വയസ്സുവരെയുള്ള കാലം ഇവർക്ക് ഏറ്റവും ശ്രേയസ്കരമായിരിക്കും കുടുംബജനാനുകൂലത വിശേഷവസ്ത്രാഭരണ ലാഭം വിവാഹാദിമംഗാകാര്യസിദ്ധി സന്താനഗുണം വിദേശയാത്രായോഗം എന്നിങ്ങനെ പലവിധ ഭാഗ്യാനുഭവങ്ങൾ ഈ സമയത്തിൽ അനുഭവമാകും. ശേഷം 41 വയസു വരെയുള്ള കാലം കുറച്ച് ബുദ്ധിമുട്ടുകൾ നിറഞ്ഞാതായിരിക്കും. ബസുജന വേർപാട്, ഗവർമെൻറിൽ നിന്നോ ഉന്നതസ്ഥാനീയരിൽ നിന്നോ പ്രതികൂല നടപടി ദാമ്പത്യക്ലേശം മുതലായ ദുരനഭവങ്ങൾ ഈ കാലഘട്ടത്തിൽ ഉണ്ടാകാം 41 വയസുമുതൽ 51 വയസു വരെ ഗുണകരമായ സമയമാണ് സന്താനങ്ങൾക്ക് പുരോഗതി കർമ്മപരമായ ശ്രേയസ് സജ്ജനങ്ങളുടെ ബഹുമാനം ഉന്നത പദവി സാമ്പത്തിക ശ്രേയസ്സ് തുടങ്ങിയ സൽഫലങ്ങൾ അനുഭവത്തിൽ വരും 51 വയസു മുതൽ 58 വയസു വരെ ശ്രദ്ധിക്കേണ്ടതായ സമയമാണ്. രക്ത സംബന്ധമായും മജ്ജാസംബന്ധമായുള്ള അസുഖങ്ങൾ ബുദ്ധിമുട്ടിപ്പിച്ചേക്കാനിടയുണ്ട് 58 വയസിനു ശേഷം ശാന്ത പൂർണ്ണമായ ജീവിതം നയിക്കുവാൻ ശ്രമിക്കുക. പ്രതികൂല നക്ഷത്രങ്ങൾ പൂരം അത്തം ചോതി എന്നീ നക്ഷത്രങ്ങളും അഷ്ടമരാശിക്കൂറിൽ ഉൾപ്പെട്ട നക്ഷത്രങ്ങളായ അവിട്ടം അവസാന പകുതി ചതയം പുരോരുട്ടാതി ആദ്യമുക്കാൽ ഭാഗവും പ്രതികൂല നക്ഷത്രങ്ങളാണ് പ്രസ്തുത നക്ഷത്രങ്ങളിൽ ജനിച്ചവരുമായി കൂട്ടു ബിസിനസ് നടത്തുന്നതും അവർക്കു വേണ്ടി ജാമ്യം നിൽക്കുന്നതുമെല്ലാം ദോഷത്തിൽ കലാശിക്കിക്കുമെന്നാണ് വിശ്വാസം, ഈ നക്ഷത്രക്കാരുമായുള്ള ദീർഘകാല കൂട്ടുകെട്ടും അത്ര കണ്ടു ഗുണം ചെയ്യില്ല ഈ പറഞ്ഞ പ്രതികൂലനങ്ങളിൽ ശുഭകാര്യങ്ങൾ ചെയ്യാനിരിക്കാനും ശ്രദ്ധിക്കുക. അനുഷ്ടിക്കേണ്ട കാര്യങ്ങൾ ആയില്യം നക്ഷത്രജാതർക്ക് ശുക്രന്റേയും ചന്ദ്രന്റേയും രാഹുവിന്റേയും ദശാകാലം പൊതുവെദോഷ പ്രദമാകാൻ ഇടയുള്ളതിനാൽ ഈ സമയത്തിൽ വിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ് ജാതകവശാൽ ഈ ദശാകാലങ്ങൾ അനുകൂലമായേക്കാനും ഇടയുണ്ട് ) രാശിയുടെ അധിപനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും ഗുണം ചെയ്യും പൗർണ്ണമി നാൾ തോറും ദുർഗ്ഗാപുജ നടത്തുന്നതും ഐശ്വര്യപ്രദമായിരിക്കും ലളിതാസനസ്രനാമജപം തുടങ്ങിയ ദേവീ പ്രീതീകരങ്ങളായ കർമ്മങ്ങളും അനുഷിക്കാവുന്നതാണ്. നക്ഷത്രാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കാവുന്നതാണ്. ബുധനാഴ്ചകളിൽ പ്രതാനുഷ്ഠാനവും കൃഷ്ണൻ ശ്രീരാമൻ മുതലായ അവതാര വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഗുണകരമാണ്. ആയില്യം തൃക്കേട്ട രേവതി എന്നീ ജന്മാനു ജന്മനക്ഷത്രങ്ങളിൽ ക്ഷേത്രദർശനത്തിൽ നടത്തുന്നതും വ്രതജപാദികൾ അനുഷ്ഠിക്കുന്നതും ഉത്തമമാണ്. ആയില്യവും ബുധനാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിൽ സവിശേഷ പ്രാധാന്യത്തോടെ വ്രതജപാദികൾ അനുഷ്ടിക്കാവുന്നതാണ്. നക്ഷത്ര വൃക്ഷം - നാഗമരം നിത്യഹരിത വനങ്ങളിലെ ഒരു പ്രധാന വൃക്ഷമായ ഇതിനെ സർപ്പങ്ങളുടെ സുഹൃത്തു എന്നാണ് പുരാണങ്ങളിൽ പറയുന്നത്, ഇതിന്റെ പേര് തന്നെ അതിനൊരു ദൃഷ്ടാന്തമാണ്. മിക്കവാറും എല്ലാ സർപ്പ കാവുകളിലും ഈ വൃക്ഷത്തെ കാണാൻ കഴിയും "ക്ലൂസിയേസീയേ" എന്ന സസ്യകുടുംബത്തിലെ അംഗമായ ഇതിൻ്റെ ശാസ്ത്രനാമം "മെസൂവ ഫെറിയ" എന്നാണ് നാഡീ ശേഷി വർദ്ധിപ്പിക്കാനും വിഷ ചികിത്സയ്ക്കും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ഇതിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കാറുണ്ട് ഇതിന്റെ പൂക്കൾക്ക് വെളുത്ത നിറമാണ് ഇതിന്റെ തടിക്ക് നല്ല ഭാരമുണ്ട് അതിനാലാകാം ഈ വൃക്ഷം അയൺവുഡ് എന്ന പേരിലും അറിയപ്പെടുന്നത്. നക്ഷത്രമൃഗം = കരിമ്പൂച്ച കറുത്ത രോമങ്ങൾ ഉള്ള പൂച്ചയെ ആണ് കരീമ്പൂച്ച എന്നു പറയുന്നത്. ഭയപ്പെടുത്തുന്ന രൂപമായതിനാലാകാം ഇതിനെ ലോകർ പ്രേതപിശാചുക്കളുടെ അനുയായി ആയിട്ടാണ് കാണുന്നത്. എന്നാൽ ഗ്രേറ്റ് ബ്രിട്ടണിലും അയർലാന്റിലും കരിമ്പൂച്ച ഭാഗ്യത്തിൻ്റെ ചിഹ്നമാണ്. നക്ഷത്രവൃക്ഷം = ചെമ്പോത്ത് നമ്മുടെ നാട്ടിൽ സർവ്വസാധാരണയായി കാണപ്പെടുന്ന പക്ഷിയാണ് ചെമ്പോത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അതിനോടടുത്ത പ്രദേശത്തും പ്രധാനമായും കണ്ടു വരുന്ന ഇവ കുയിലിൻ്റെ അടുത്ത ബന്ധുക്കളാണ്. ശരീര പ്രകൃതിയിൽ കാക്കകളോട് വളരെ സാദൃശ്യമുള്ള പക്ഷിയാണ് ചെമ്പോത്ത്. ആയില്യം നക്ഷത്രക്കാർ ചെമ്പോത്തിനെ ഉപദവിക്കുവാൻ പാടില്ല. നക്ഷത്രഗണം = അസുരൻ ബ്രഹ്മാവിൻ്റെ പൌത്രനും മരീചിയുടെ പുത്രനുമായ കാശ്യപന് ദക്ഷപ്രജാപതിയുടെ പുത്രിയായ ദീതിയിലുണ്ടായ പുത്രന്മാരാണ് അസുരന്മാർ. അദിതീ പുത്രന്മാരായ ദേവന്മാരുടെ ശത്രുക്കളാണ് അസുരന്മാർ. ഇവർ തിന്മയുടെ പ്രതിരൂപങ്ങളാണ് എങ്കിലും ഇവരിലും അപൂർവ്വം നല്ലവർ ഉണ്ടായിട്ടുണ്ട് പ്രഹ്ലാദൻ മഹാബലി തുടങ്ങിയവർ അതിനുദാഹരണം. വിവാഹപൊരുത്ത ചിന്തനയിലാണ് ഇത് പ്രധാനമായും പരിഗണിക്കുക ഗണ പൊരുത്തമെന്നാണ് ഇതിനെ പറയുക. നക്ഷത്രദേവത= സർപ്പങ്ങൾ ഉരഗവർഗ്ഗത്തിൽപ്പെട്ട ജീവികളാണ് സർപ്പങ്ങൾ. ഇവിടെ സർപ്പം എന്നതു കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത് മൂർഖൻ പാമ്പിനെയാണ്. ഭാരതീയ സങ്കൽപ പ്രകാരം സർപ്പങ്ങൾക്ക് ദൈവീകത്വം കൽപ്പിക്കുന്നുണ്ട്. സർപ്പാരാധന ഭാരതത്തിൽ പരക്കെ നടപ്പുള്ള ഒന്നാണ് പണ്ട് കാലങ്ങളിൽ സർപ്പകാവുകൾ ധാരാളമായി ഉണ്ടായിരുന്നു. മണ്ണാറശ്ശാല വാസുമേക്കാവ് പാതിരാകുന്നത്ത് മന തുടങ്ങി പ്രശസ്തമായ സർപ്പക്ഷേത്രങ്ങൾ ധാരാളം കേരളത്തിലുണ്ട് സർപ്പങ്ങളെ പ്രീതിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ജ്യോതിഷവും സിദ്ധാന്തിക്കുന്നുണ്ട് സർപ്പപ്രീതിരവശ്യമേവ കരണീയാരോഗ്യ പുത്രാപ്തയേത് എന്ന പ്രമാണത്തിലുദ്ധരിക്കുന്നതു തന്നെ ദേഹാരോഗ്യത്തിനും പുത്രപ്രാപ്തിക്കും കുടുംബജീവിത വിജയത്തിനും സർപ്പപ്രീതി അവശ്യം വേണ്ട സംഗതിയാണെന്നതാണ്. ആയില്യം നക്ഷത്ര ജാതർ തങ്ങളുടെ നക്ഷത്ര ദേവതയായ സർപ്പങ്ങളെ നീത്യവും പ്രാർത്ഥിക്കുന്നത് ജീവിത പുരോഗതിക്ക് ഏറ്റവും ഗുണകരമാണ് . ഓം സർപ്പേഭ്യോ നമ: എന്ന മന്ത്രം നിത്യവും ജപിക്കാവുന്നതാണ്. ഭാഗ്യനീറം= നീല, പാടലം ഭാഗ്യദിക്ക് =വടക്ക് ഭാഗ്യദിവസം = ബുധൻ ഭാഗ്യസംഖ്യ = 5 ഭാഗ്യരത്നം = മരതകം ജാതകവിശകലനത്തിനു ശേഷം മാത്രം ഭാഗ്യ രത്നനിർണ്ണയം നടത്തുക.

 ­
­

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ