2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

പൂയ്യം നക്ഷത്രം


POOYYAM NAKSHATHRAPHALAM
വാൽക്കണ്ണാടി രൂപത്തിൽ ആകാശത്തിൽ നിലകൊള്ളുന്ന 8 നക്ഷത്രങ്ങൾ ചേർന്ന രൂപമാണ് പൂയ്യം. പരിശ്രമശാലികളും മികച്ച വ്യക്തിത്വത്തിനുടമകളുമായിരിക്കും.ഏതു കാര്യത്തിലും അൽപ്പം മടിച്ചു നിന്നിട്ടേ മുന്നിലേക്ക് വരികയുള്ളൂ. കുലീന സ്വഭാവത്തിനുടമയായിരിക്കും. അന്ധവിശ്വാസത്തിനടിമപ്പെടാതെ യുക്തിസഹമായി പ്രവർത്തിച്ചു പോകും.
 കുടുംബസ്‌നേഹം, ഉപകാരസ്മരണ, ദാനശീലം, ബുദ്ധി, ക്ഷമ, കര്‍മ്മഗുണം എന്നീ ഗുണങ്ങളുടെ വിളനിലമായ ഇക്കൂട്ടര്‍ വളരെ ഹൃദ്യമായി പെരുമാറാന്‍ കഴിവുള്ളവരാണ്. മറ്റുള്ളവരുടെ ചിന്തകളെ അറിഞ്ഞ് അവരുടെ പ്രശ്‌നങ്ങളെ പരിഹരിക്കാനും ശ്രമിക്കും. കൂടാതെ മാറിയ പുതിയ പരിതസ്ഥിതിയോട് പൊരുത്തപ്പെടാനും അതിനോട് യോജിച്ച് പോകാനും ഇവര്‍ക്ക് പ്രത്യേക കഴിവ് ഉണ്ട്. അതുകൊണ്ട് തന്നെ ഒരേ രീതിയിലല്ലാതെ മാറി മാറി വരുന്ന ജോലികളില്‍ വിജയിക്കാനും ഇവര്‍ക്കു സാധിക്കുന്നു. മറ്റുള്ളവര്‍ ബഹുമാനിക്കുന്ന ലളിത ജീവിതമായിരിക്കും ഇവരുടേത്. മനസ്സിന് പൊതുവേ ബലക്കുറവായതിനാല്‍ വളരെ ചെറിയ കാര്യങ്ങളില്‍ പോലും വേവലാതിപ്പെടുമെന്നതാണ് ഇവരുടെ ദൗര്‍ബല്യം.
ഇവര്‍ സ്വതന്ത്ര സ്വഭാവക്കാരായതു കൊണ്ടു മറ്റുള്ളവരുടെ അധികാരവും മേല്‍ക്കോയ്മയും തീരെ വകവച്ചുകൊടുക്കില്ല.

പ്രതികൂല നക്ഷത്രങ്ങള്‍ ; മകം ,ഉത്രം,ചിത്ര

ദേവത -ബൃഹസ്പതി
ഗണം - ദേവഗണം
പുരുഷ നക്ഷത്രം
  മൃഗം - ആട്
പക്ഷി - ചകോരം
വൃക്ഷം -അരയാല്‍

1 അഭിപ്രായം:

  1. നമസ്കാരം എന്റെ പേര് സുജിൻ

    ഇപ്പോ ഗൾഫിൽ ആണ് .

    ഇതിൽ എഴുതിയിരിക്കുന്നത് എന്റെ ജീവിതത്തിൽ മ്യാച്ചിംഗ് ആണ് .

    എന്റെ നക്ഷത്രത്തിന്റെ മോതിരം ഏതാണ് എന്ന് ഒന്നു പറഞ്ഞു തരാമോ ?



    വജ്രം (Diamond) - ശുക്രൻ
    മരതകം (Emerald) - ബുധൻ
    പുഷ്യരാഗം(Yellow sapphire) - വ്യാഴം
    വൈഡൂര്യം (Chrysoberyl) - കേതു
    ഇന്ദ്രനീലം (Blue sapphire) - ശനി
    ഗോമേദകം (Hessonite) - രാഹു
    പവിഴം(Coral) - ചൊവ്വ
    മുത്ത് (Pearl) - ചന്ദ്രൻ
    മാണിക്യം (Ruby) - സൂര്യൻ


    മറുപടി പ്രതീക്ഷിക്കുന്നു

    മറുപടി എന്റെ facebook ൽ ഇട്ടാലും മതി

    MY FACEBOOK ID SUJIN SANTHI PLEASE REPLY

    മറുപടിഇല്ലാതാക്കൂ