2014, സെപ്റ്റംബർ 14, ഞായറാഴ്‌ച

അത്തം നക്ഷത്രം


ATHAM NAKSHATHRAPHALAM
ജ്യോതിഷത്തിൽ പതിമൂന്നാമത്തെ നക്ഷത്രമായ അത്തം കന്നിരാശിയിൽപ്പെടുന്നു

പൊതുവേ സ്ത്രീകൾക്ക് ഗുണകരമെന്ന് ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ കരുതിപ്പോരുന്ന ഈ നാളിനെ സംബന്ധിച്ച് ‘പെണ്ണത്തം പൊന്നത്തം’ എന്നൊരു ചൊല്ല് തന്നെ മലയാളനാട്ടിൽ നിലവിലുണ്ട്‌. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ വിദ്യാസമ്പന്നരും ജിജ്ഞാസുക്കളുമായിരിക്കും. കുലീനത, അധ്വാനശീലം, വശീകരണ ശക്തി എന്നിവയും ഇവരില്‍ കാണാം. ശാന്തത, ആത്മനിയന്ത്രണം, അടുക്കും ചിട്ടയും ഉള്ള ജീവിതശൈലി എന്നിവയും ഇവരുടെ ലക്ഷണങ്ങളാണ്‌. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ തുടര്‍ച്ചയായി ഇവര്‍ക്ക്‌ അനുഭവവേദ്യമാകും. കൗശലവും സ്വാര്‍ത്ഥതയും ചിലരുടെ സ്വഭാവമാണ്‌. നിരൂപണം, മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുക എന്നിവ ഇവരുടെ സ്വഭാവമാണ്‌. വാര്‍ദ്ധക്യ കാലമായിരിക്കും ഇവര്‍ക്ക്‌ പൊതുവെ ഐശ്വര്യപ്രദം. അധികാരശക്തിയുള്ള തൊഴിലുകളിലാണ്‌ ഇവര്‍ വിജയിക്കുക. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍, വാക്കുകളുടെ ആകര്‍ഷകത്വം, ലഹരിവസ്തുക്കളോടുള്ള താല്‍പര്യം, വീടുവിട്ടുള്ള താമസം തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. ഈ നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ ആകര്‍ഷകത്വം, ഐശ്വര്യം, കുലീനത എന്നിവയാല്‍ അനുഗ്രഹീതരായിരിക്കും.

 രാഹു, ശനി, കേതു എന്നീ ദശാകാലങ്ങള്‍ പൊതുവെ അശുഭകരമായേക്കാമെന്നതിനാല്‍ ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. അത്തം, തിരുവോണം, രോഹിണി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം, മറ്റു പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. ചന്ദ്രപ്രീതികരമായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, ദുര്‍ഗ്ഗാദേവിയെ ഭജിക്കുക എന്നിവ അത്തം നക്ഷത്രക്കാര്‍ക്ക്‌ ഉത്തമമാണ്‌. ചന്ദ്രന്‌ ജാതകത്തില്‍ പക്ഷബലമില്ലെങ്കില്‍ ഭദ്രകാളിയെയാണു ഭജിക്കേണ്ടത്‌. പക്ഷബലമുള്ളവര്‍ പൗര്‍ണമിയില്‍ ദുര്‍ഗ്ഗാപൂജ നടത്തുന്നതും നന്നായിരിക്കും. അത്തം നക്ഷത്രവും തിങ്കളാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ക്ഷേത്രദര്‍ശനവും വ്രതാനുഷ്ഠാനങ്ങളും നടത്താവുന്നതാണ്‌. രാശ്യാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം, ഭാഗവതപാരായണം തുടങ്ങിയവയും അനുഷ്ഠിക്കാവുന്നതാണ്‌. രാശ്യാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം, ഭാഗവത പാരായണം തുടങ്ങിയവയും അനുഷ്ഠിക്കാവുന്നതാണ്‌.

 പ്രതികൂലനക്ഷത്രങ്ങള്‍ചോതി, അനിഴം, മൂലം, അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം എന്നിവ ഇവര്‍ക്ക്‌ പ്രതികൂല നക്ഷത്രങ്ങളാണ്‌.പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.

നക്ഷത്രമൃഗം-പോത്ത്‌,
വൃക്ഷം-അമ്പഴം,
ഗണം-ദേവം,
യോനി-സ്ത്രീ,
പക്ഷി-കാക്ക,
ഭൂതം-അഗ്നി.
 നക്ഷത്രദേവത സൂര്യനാണ്‌
 ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.
 
K.P.SREEVASTHAV
PADOOR ASTROLOGER
09447320192

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ