2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

പൂരോരുട്ടാതി നക്ഷത്രം



POORORUTTATHI NAKSHATHRAPHALAM 

പൂരോരുട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവൻ സ്ത്രീകൾക്ക് ഇഷ്ടനായും സുഭഗനായും ഇടവിട്ടു സുഖദുഃഖങ്ങൾ അനുഭവിക്കുന്നവനായും ഭോഗസുഖം ഉള്ളവനായും രാജാവിങ്കൽ നിന്നു ലഭിയ്ക്കപ്പെട്ട സമ്പത്തോടുകൂടിയവനായും ദുഷ്ടനായും വിവാദത്തിൽ ജയിക്കുന്നവനായും ദീർഘായുസ്സനുഭവിക്കുന്നവനായും ഭവിക്കും.
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍, നീതിനിഷ്ഠ, പൗരുഷം എന്നിവയോടുകൂടിയവരായിരിക്കും.സ്ഥിരമായ പ്രയത്നം, അഭിപ്രായസ്ഥിരത എന്നിവയും ഇവരുടെ പ്രത്യേകതകളാണ്‌. ഏതു രംഗത്തും ഇവര്‍ ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. പാരമ്പര്യരീതികള്‍, നിയമങ്ങള്‍ എന്നിവ പിന്‍തുടരാനും അനുസരിക്കാനുമാണ്‌ ഇവര്‍ക്കിഷ്ടം. ഹൃദയവിശാലതയും മറ്റുള്ളവരുടെ ഇഷ്ടമറിഞ്ഞു പൊരുമാറാനുമുള്ള കഴിവും ഇവര്‍ക്കുണ്ട്‌. തനിക്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ ഇവര്‍കാര്യങ്ങള്‍ ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മാത്രമേ എന്തും പ്രവര്‍ത്തിക്കുകയൂള്ളു. ആത്മീയമായ ഉള്‍ക്കാഴ്ച ഇവരുടെ പ്രത്യേകതയാണ്‌. പൊതുവെ ആരോഗ്യവും ദീര്‍ഘായുസ്സും ഉള്ള ഇവര്‍ ഔദ്യോഗികരംഗത്തും ഉയര്‍ച്ച പ്രാപിക്കുന്നു.എന്തെങ്കിലും തരത്തിലുള്ള മനോദുരിതം പലപ്പോഴും ഇവര്‍ക്കുണ്ടായിക്കൊണ്ടിരിക്കും. 

ഈ നക്ഷത്രത്തില്‍ ജനച്ച സ്ത്രീകള്‍ക്ക്‌ ഉന്നത നിലയിലുള്ള ഭര്‍ത്തൃലബ്ധി, സന്താനസുഖം, സര്‍ക്കാര്‍ജോലി എന്നിവ ലഭിക്കാം

പ്രതികൂല നക്ഷത്രങ്ങള്‍= രേവതി,ഭരണി, രോഹിണി, 
പൂരുരുട്ടാതി (കുംഭക്കൂര്‍) =ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപാദവും, 
പൂരുരുട്ടാതി അന്ത്യപദത്തിന്‌ = ചിത്തിര അവസാനപാദം, ചോതി, വിശാഖം ആദ്യമൂന്നു പാദങ്ങള്‍ എന്നിവയും പ്രതികൂലമാണ്‌.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ ഇവര്‍ ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. 
പൂരുരുട്ടാതി, പുണര്‍തം, വിശാഖം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റു പൂജാദി ശുഭകര്‍മങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ നിത്യവും അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. ജന്മനക്ഷത്രം തോറും വിഷ്ണുപൂജ, പതിവായി വിഷ്ണുസഹസ്രനാമജപം തുടങ്ങിയവ അനുഷ്ഠിക്കുന്നത്‌ ഉത്തമമാണ്‌. പൂരുരുട്ടാതിയും വ്യാഴാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കണം. 
കുംഭക്കൂര്‍ =രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും.}

{നക്ഷത്രങ്ങള്‍ സ്വയം ജ്വലിക്കുന്നവയാണ്.അവയില്‍ നിന്നും ധാരാളം ഊര്‍ജ്ജം പ്രവഹിക്കുന്നുണ്ട് .ചില പ്രത്യേക ഇനത്തില്‍ പെട്ട മരങ്ങള്‍ ഈ ഊര്‍ജ്ജത്തെ  സ്വാംശീകരിക്കുന്നു .എല്ലാ വൃക്ഷങ്ങള്‍ക്കും ഇരുപത്തിയേഴു  നക്ഷത്രത്തില്‍ നിന്നുമുള്ള ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ കഴിവില്ല .ഓരോ നക്ഷത്രത്തില്‍ നിന്നും പ്രവഹിക്കുന്ന ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ ഓരോ പ്രത്യേക തരം മരങ്ങള്‍ ഭൂമിയില്‍ ഉണ്ട് .ഈ ഊര്‍ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്‍റെ ചേതനകളെ സ്വാധീനിക്കാന്‍ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു .അവ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും ,ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു .ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനു വേണ്ടി മഹത്തായ സേവനങ്ങള്‍ ചെയ്യുന്നു.}

വൃക്ഷം-തേന്മാവ്‌,

ഒരിനം മാവ്‌ (വളരെ മധുരമായ മാമ്പഴം ഉണ്ടാക്കുന്നത്‌, വരിക്കമാവ്‌)
പഴ രാജന്‍ എന്നറിയപ്പെടുന്നു .ഇതിന്‍റെ വിത്തും ഇലയും പുഷ്പ്പവും ഔഷധ ഗുണമുള്ളതാണ് .ഇല കത്തിച്ചു പുകകൊള്ളുന്നത് തൊണ്ട വേദനക്ക് നല്ലതാണ് .ഇലയുടെ ഞെരമ്പ് ഭസ്മമാക്കി അരിമ്പാറ കളയാന്‍ ഉപയോഗിക്കുന്നു .മാങ്ങയണ്ടി പരിപ്പ് പ്രമേഹത്തിന് ഉത്തമമാണ് .മാവിന്‍റെ പശ ചെറു നാരങ്ങയോ എണ്ണയോ കൂട്ടി ചാലിച്ചത് ചൊറി,ചിരങ്ങ്എന്നിവയ്ക്ക് ഗുണ പ്രദമാണ്.

നക്ഷത്രമൃഗം- നരന്‍, 
നരൻ =മനുഷ്യൻ

 പക്ഷി-മയില്‍
Peacock.detail.arp.750pix.jpg
പക്ഷി ജാതിയിൽപ്പെടുന്ന കോഴികളുടെ കുടുംബത്തിൽപ്പെട്ടവയാണ്മയിലുകൾ (ഇംഗ്ലീഷ്: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും(peacock) പെൺമയിലിനും(peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യൻ) ആഫ്രിക്കയിലുമാണ്കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറീയാൻ ഇതിനാകും

ഗണം- മാനുഷം, 
ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ.ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്‌. പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ് കുടുംബത്തിൽ പെടുന്നു. . ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽമസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ്‌ ഇവ. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു.സംസ്കൃതപദമായ മനുവിൽ നിന്നാണ് മനുഷ്യൻ എന്ന മലയാളപദം ഉണ്ടായത്.മനനം ചെയ്യാൻ കഴിവുള്ളയാൾ എന്നർത്ഥത്തിലും മനുഷ്യൻ എന്ന വാക്കിനെ പരിഗണിച്ചു വരുന്നു.

യോനി-പുരുഷം
മനുഷ്യരിൽ പ്രായപൂർ‌ത്തിയെത്തിയ ആൺ‌ജാതി പൊതുവേ പുരുഷൻ‌ എന്നറിയപ്പെടുന്നു

ഭൂതം- ആകാശം.

നക്ഷത്രത്തിന്റെ ദേവത അജൈകപാദ്‌ 

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

മഞ്ഞ, കറുപ്പ്‌, കടും നീല എന്നിവ അനുകൂല നിറങ്ങള്‍.


K.P.SREEVASTHAV
PADOOR ASTROLOGER
09447320192

2 അഭിപ്രായങ്ങൾ: